പാവങ്ങാട്-പുതിയാപ്പ മേല്‍പ്പാലം: നാട്ടുകാര്‍ ദുരിതത്തില്‍
കോഴിക്കോട്: പാവങ്ങാട്-പുതിയാപ്പ മേല്‍പാലം വര്‍ക്ക് കഴിഞ്ഞ 13 വര്‍ഷമായി പൂര്‍ത്തിയാവാത്തതിനാല്‍ കടുത്ത ദുരിതത്തിലാണ്. പാലത്തിന്റെ പില്ലറിന്റെ പണി മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. ഇതോടെ റെയില്‍വേ നടക്കാനുള്ള വഴിയിലടക്കം കുറ്റിയടിച്ചതിനാല് ഇവിടെ താമസിക്കുന്ന എട്ടോളം വീട്ടുകാര്‍ പതിറ്റാണ്ടുകളോളം ഉപയോഗിച്ചിരുന്ന വഴിയില്ലാതായിരിക്കുകയാണ്. ഫെബ്രുവരിയില്‍ പ്രവൃത്തി തുടങ്ങുമെന്നും ടെന്‍ഡര്‍ ഉടനാകുമെന്നും മാധ്യമ വര്ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ നിര്‍മാണം ആരംഭിച്ചിട്ടില്ല. അപ്രോച്ച് റോഡ് നിര്‍മാണത്തിനായി മതില് ഇടിക്കുകയും മരം മുറിക്കുകയും ചെയ്തതിനാല്‍ വഴികൂടുതല്‍ ദുഷ്കരമായി. മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുകയും മാലിന്യം അടിഞ്ഞതിനാല്‍ സാംക്രമിക രോഗ ഭീഷണിയുമുണ്ട്. വിദ്യാര്‍ഥികളും പ്രായമായവരും രോഗികളുമെല്ലാം അനുഭവിക്കുന്ന ദുരിതം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. സര്‍വീസ് റോഡും അപ്രോച്ച് റോഡും പണി പൂര്‍ത്തിയായാലേ ദുരിതത്തിന് അറുതിയുണ്ടാവുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് അധികാരികള്‍ക്ക് നിരവധി തവണ നിവേദനം നല്‍കിയിട്ടും പരിഹാരമുണ്ടായില്ല. മേല്‍പാലം നിര്‍മിക്കാന്‍ വേണ്ടി പില്ലര്‍ സ്ഥാപിച്ചത് നാട്ടുകാര്‍ സഞ്ചരിക്കുന്ന വഴിയിലാണെന്നും ആരോപണമുണ്ട്.
