എന്‍.എച്ച്.ആര്‍.എ.സി.എഫ് ജില്ലാ സംഗമവും കമ്മറ്റി രൂപീകരണവും നടത്തി

എന്‍.എച്ച്.ആര്‍.എ.സി.എഫ് ജില്ലാ സംഗമവും കമ്മറ്റി രൂപീകരണവും നടത്തി

എന്‍.എച്ച്.ആര്‍.എ.സി.എഫ് ജില്ലാ സംഗമവും കമ്മറ്റി രൂപീകരണവും നടത്തി

പെരിന്തല്‍മണ്ണ: ദേശീയ മനുഷ്യാവകാശ കൂട്ടായ്മയായ നാഷണല്‍ ഹ്യുമണ്‍ റൈറ്റ് ആന്റ് ആന്റി കറപ്ഷന്‍ ഫോഴ്‌സ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ സംഗമവും, കമ്മറ്റി രൂപീകരണവും നടന്നു. സംഗമം ദേശീയ ചെയര്‍മാന്‍ അഡ്വ.കെ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന അഡീഷണല്‍ സെക്രട്ടറിമാരായ മഹ്‌മൂദ തൃശ്ശൂര്‍, ഷാക്കിര്‍ തുവ്വൂര്‍, റീജണല്‍ കോഡിനേറ്റര്‍ രമേശ് ബേബി, പാലക്കാട് ജില്ലാ പ്രസിഡന്റ് വിനോദ്, മലപ്പുറം ജില്ലാ കോഡിനേറ്റര്‍ ദീപാറാണി, അബ്ദുല്‍ ജബാര്‍, സമദ്, സോഫിയ, റഹീന ആദില്‍, പി.ആനന്ദവല്ലി, ജാഫര്‍ കൊണ്ടോട്ടി, പി.നാരായണന്‍, ജാഫര്‍ നിലമ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ജബാര്‍ (ജില്ലാ പ്രസിഡന്റ്), സോഫിയ മലപ്പുറം, അബ്ദുസമദ് (വൈസ് പ്രസിഡന്റുമാര്‍), റഹീന ആദില്‍ (ജനറല്‍ സെക്രട്ടറി), ജാഫര്‍ നിലമ്പൂര്‍, നസീര്‍ പെരിന്തല്‍മണ്ണ (ജോ. സെക്രട്ടറി), ദീപാറാണി (ജില്ലാ കോഡിനേറ്റര്‍).ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായി ജാഫര്‍ കൊണ്ടോട്ടി, പി.നാരായണന്‍, കവിത പെരിന്തല്‍മണ്ണ, എന്നിവരെ തിരഞ്ഞെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *