കോഴിക്കോട്: ഗുജറാത്തികള്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വ്യാപാര ഉല്‍പ്പന്നങ്ങളായ തടി.തേങ്ങ, കളിമണ്‍, ടൈല്‍സ് എന്നിവ ഉത്തരേന്ത്യയിലേക്ക് അയച്ചിരുന്നു. കടല്‍ ക്ഷോഭം, കടല്‍ക്കൊള്ളക്കാര്‍ എന്നിവയില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് വേണ്ടിയും സമൂഹത്തിലും കുടുംബത്തിലും ബിസിനസ്സ്, സമാധാനം, ഐക്യം എന്നിവയുടെ അഭിവൃദ്ധിക്കും വേണ്ടിയുമാണ് കടല്‍ ദേവതയെ പൂജിക്കുന്നത്. പ്രാര്‍ത്ഥനകള്‍, പാല്‍, മധുരമുള്ള ചോറ്, തേങ്ങ, അരിക്കടവ് മുതലായവ നല്‍കിയാണ് കടല്‍ ദേവതയെ പ്രസാദിപ്പിക്കുന്നത്. കോഴിക്കോട് ഗുജറാത്തി സമൂഹത്തിലെ ലോഹന മഹാജന്‍ വിഭാഗമാണ് നൂറ്റാണ്ടുകളായി ഈ ‘പൂജകള്‍’ നടത്തുന്നത്.
കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ജലറാം അമ്പലത്തിലെ മുഖ്യ പൂജാരി ആയ രാജേഷ് രാവല്‍ പൂജയുടെ കാര്‍മികത്വം നിര്‍വഹിച്ചു.
മയൂര്‍ മജിത്തിയ, പ്രസിഡന്റ്, ബി ദിനേശ് മജിത്തിയ, രാജേഷ് അനില്‍ സുന്ദ്രാണി (സെക്രട്ടറി), ജയന്ത് കുമാര്‍ ആര്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.
കടല്‍ ദൈവത്തെ ആരാധിച്ച്
കോഴിക്കോട്ടെ ലോഹന മഹാജന്‍ വിഭാഗം
