‘ഡോക്ടര്‍ ഹാര്‍ട്ട്’ വായനാലോകം കീഴടക്കുന്നു

‘ഡോക്ടര്‍ ഹാര്‍ട്ട്’ വായനാലോകം കീഴടക്കുന്നു

കോഴിക്കോട്: പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധന്‍ ഡോ.കെ.കുഞ്ഞാലിയുടെ ആത്മകഥയായ ഡോക്ടര്‍ ഹാര്‍ട്ട് വായനാ ലോകം കീഴടക്കുന്നു. ഹൃദയ ചികിത്സാ രംഗത്ത് ബൈപാസ് സര്‍ജറി പരമാവധി ഒഴിവാക്കി ഡോക്ടര്‍ കുഞ്ഞാലി ആവിഷ്‌ക്കരിച്ച ചികിത്സാ രീതി, അതിലൂടെ രോഗമുക്തി നേടി 40,30,20,10 വര്‍ഷമായി സാധാരണ ജീവിതം നയിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള അനുഭവ വിവരണം. കാസര്‍കോട്ടെ ഒരു ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ച്, പ്രതികൂലമായ ജീവിത സാഹചര്യങ്ങളോടേറ്റുമുട്ടി സൗത്ത് ഇന്ത്യയിലെ മുസ്ലിം സമുദായത്തിലെ രണ്ടാമത്തെ കാര്‍ഡിയോളജി ഡോക്ടറായ ഡോ.കെ.കുഞ്ഞാലിയുടെ ജീവിതം വരും തലമുറക്കെന്നും പ്രചോദനമാണ്. വിദ്യാഭ്യാസമാണ് തന്റെ ജീവിതത്തിന്റെ പുരോഗതിക്കടിസ്ഥാനമെന്ന് അദ്ദേഹം ഈഗ്രന്ഥത്തില്‍ അടിവരയിടുന്നുണ്ട്.

തന്റെ ചികിത്സാ ശാഖയായ കാര്‍ഡിയോളജിയിലുണ്ടാകുന്ന നൂതന മാറ്റങ്ങള്‍ പഠിക്കാന്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ വ്യഗ്രതയോടെ വിവിധ രാജ്യങ്ങളില്‍ സഞ്ചരിച്ച് 50ലധികം അന്താരാഷ്ട്ര മെഡിക്കല്‍ കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുകയും ചെയ്തത് പുതു തലമുറ ഡോക്ടര്‍മാര്‍ക്കൊരു മാര്‍ഗ ദര്‍ശകമാണ്. ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ളയാണ് പുസ്തകം പ്രകാശനം ചെയ്തത്. പുസ്തകത്തിന്റെ വില 500, പോസ്റ്റല്‍ ചാര്‍ജ് പുറമെ. പുസ്തകം ആവശ്യമുള്ളവര്‍ താഴെ പറുന്ന നമ്പറില്‍ ബന്ധപ്പെടുക.

Mob: 9847007470, 9037319971

 

 

‘ഡോക്ടര്‍ ഹാര്‍ട്ട്’ വായനാലോകം കീഴടക്കുന്നു

Share

Leave a Reply

Your email address will not be published. Required fields are marked *