കോഴിക്കോട്: നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും തെരുവായകളുടെ പരാക്രമം അതി രൂക്ഷമായിരിക്കുകയാണ്. സ്കൂളുകളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളും പ്രായമായവരുമാണ് കൂടുതലും തെരുവായകളുടെ അക്രമത്തിന് ഇരയാകുന്നത്. ഇന്നലെയും ഇന്നും നിരവധി ആളുകളെയാണ് നായകള്‍ കടിച്ച് പരിക്കേല്‍പ്പിച്ചത്. മാതാവിനൊപ്പം നടന്നു പോകുകയായിരുന്നു നാല് വയസ്സ് കാരി അവസരോചിതമായ ഇടപെടല്‍ കൊണ്ടാണ് രക്ഷപ്പെട്ടത്. നിരവധി ആളുകള്‍ ചികിത്സയിലാണ്. മാവൂര്‍ റോഡ് .സി എച്ച് മേല്‍പാലം ക്രിസ്ത്യന്‍ കോളേജ് കണ്ണാടിക്കല്‍ കക്കോടി നടക്കാവ് എന്നിവടങ്ങളിലാണ് വിദ്യാര്‍ത്ഥികളും യാത്രക്കാരും തെരുവു നായകളുടെ അക്രമത്തിനിരയായത്.
ഇതിനെതിരെ നഗരസഭകളും മുന്‍സിപ്പാലിറ്റികളും പഞ്ചായത്തുകളും ശക്തമായ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഐ എന്‍ എല്‍ ജില്ലാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ശോഭ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഒപി അബ്ദുറഹ്മാന് സ്വാഗതവും ട്രഷറര്‍ പി എന്‍ കെ അബ്ദുള്ള നന്ദിയും പറഞ്ഞു.
തെരുവ്നായ ശല്യം അടിയന്തിര നടപടി വേണം ഐ എന്‍ എല്‍
