ഫോര്‍വേഡ് ബ്ലോക്ക് സ്ഥാപക ദിനാചരണം നടത്തി

ഫോര്‍വേഡ് ബ്ലോക്ക് സ്ഥാപക ദിനാചരണം നടത്തി

കോഴിക്കോട്:ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്കിന്റെ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് വെച്ച് പാര്‍ട്ടി സ്ഥാപക നേതാവ് നേതാജി സുഭാഷ് ചന്ദ്രബോസിന്റൈ ഫോട്ടോയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും മധുര പലഹാരവും വിതരണം നടത്തി. രാജ് ഭവന്‍ സംഘപരിവാറിന്റെ കേന്ദ്രമാക്കാനുള്ള കേരള ഗവര്‍ണറുടെ നടപടിയില്‍ ശക്തമായ പ്രതിഷേധം നടത്തി. സ്ഥാപന ദിനാചരണ കണ്‍വെന്‍ഷന്‍ ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി രാംദാസ് വേങ്ങേരി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി ടി .എം .സത്യജിത്ത് പണിക്കര്‍ അധ്യക്ഷത വഹിച്ചു .ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ സംഗീത് ചേവായൂര്‍, എം. വിനയന്‍, എം.വി. വൈശാഖ്, റഫീക്ക് പൂക്കാട്, കെ. കോയ എന്നിവര്‍ സംസാരിച്ചു.

 

 

ഫോര്‍വേഡ് ബ്ലോക്ക് സ്ഥാപക ദിനാചരണം നടത്തി

Share

Leave a Reply

Your email address will not be published. Required fields are marked *