കോഴിക്കോട്: യോഗ ദിനചര്യയാക്കിയാല്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുമെന്ന് പ്രശസ്ത ഹൃദയ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ.കെ.കുഞ്ഞാലി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഫ്രണ്ട് ഓഫ് യോഗ കോഴിക്കോട് ചാപ്റ്റര്‍ സംഘടിപ്പിച്ച യോഗ ദിനാചരണം കാലിക്കറ്റ് ട്രേഡ്സെന്ററില് ഇന്ന് കാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ യോഗ മുറകളും ഹൃദ്രോഗികള്‍ക്ക് ഗുണകരമല്ലെന്നദ്ദേഹം ചൂണ്ടിക്കാട്ടി. 2014 മുതല്‍ തന്റെ കാര്‍ഡിയോളജി യൂണിറ്റില്‍ രോഗികള്‍ക്ക് യോഗ പരിശീലനം നല്കാന് പ്രത്യേക ഡോക്ടറുണ്ട്. വിദഗ്ധനായ യോഗ അറിയുന്ന ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ഹൃദ്രോഗികള്‍ യോഗ ചെയ്യാവൂ എന്നദ്ദേഹം നിര്‍ദ്ദേശിച്ചു. ചിട്ടയായ ജീവിതവും, വ്യായാമവും പാലിച്ചാല്‍ രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടാമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഫ്രണ്ട്സ് ഓഫ് യോഗ ഓള് ഇന്ത്യ കോ-ഓര്‍ഡിനേറ്റര്‍ രാജന് തേങ്ങ പറമ്പത്ത് അധ്യക്ഷത വഹിച്ചു. യോഗല ചെയ്യാന്‍ സൗജന്യമായി സ്ഥലം അനുവദിച്ച കാലിക്കറ്റ് ട്രേഡ് സെന്റര്‍ ചെയര്മാന് അബ്ദുല്‍ കരീം ഫൈസലിനു വേണ്ടി ജന.മാനേജര്‍ ഗിരീഷ് ഇല്ലത്ത് താഴം ഡോ.കുഞ്ഞാലിയില്‍ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍, ഉല്‍കൃഷ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് മാനേജര്‍ ആശംസകള്‍ നേര്‍ന്നു. ഇന്‍സ്ട്രക്ടര്‍ ടി.ടി.ഉമര്‍ സ്വാഗതവും, ഇന്‍സ്ട്രക്ടര്‍ രമേശ് ബാബു നന്ദിയും പറഞ്ഞു.
യോഗ രോഗങ്ങളെ ചെറുക്കാന്‍ ഉത്തമം; ഡോ.കെ.കുഞ്ഞാലി
