നിലമ്പൂര്‍: നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞടുപ്പില്‍ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തിന് സമാജ് വാദി പാര്‍ട്ടി (എസ്.പി.) കേരള ഘടകം പിന്തുണ അറിയിച്ചു.ഇത് സംബന്ധിച്ച് യു.ഡി.എഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി.ഡി.സതീശന്, കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി, സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് തുടങ്ങിയ നേതാക്കളെ സമാജ് വാദി പാര്‍ട്ടി (എസ്.പി.)നേതാക്കളായ ദേശീയ ജനറല്‍ സെക്രട്ടറി ജോ ആന്റണി, സംസ്ഥാന പ്രസിഡന്റ് അഡ്വ.സി.എന്‍.ബാലന്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോ ജോ കോക്കാട്ട്, അഡ്വ.ശ്യാംജി റാം, ബിജു ജോണ്‍, അഡ്വ. ഉമര്‍ ചെല്ലക്കോട്, വൈസ് പ്രസിഡന്റ് വി.എ ലത്തീഫ് ,മലപ്പുറം ജില്ലാ പ്രസിഡന്റ് നാസര്‍ ഒതുക്കു കല്ല് എന്നിവര്‍ സന്ദര്‍ശിച്ചു.
നിലമ്പൂര്‍ ഉപതെഞ്ഞടുപ്പ്; സമാജ് വാദി പാര്‍ട്ടി (എസ്.പി)
യു.ഡി.എഫിന് പിന്തുണ അറിയിച്ചു