കോഴിക്കോട്: കോഴിക്കോടിന്റെ സാഹിത്യ പെരുമയ്ക്ക് തിളക്കമേകാന്‍ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ പറഞ്ഞു. പീപ്പിള്‍സ് റിവ്യൂ പുസ്തക മേളയില്‍, സാഹിത്യ രംഗത്തെ നൂതന പ്രവണതകള്‍ എന്ന വിഷയത്തില്‍ എഴുത്തുകാരുമായുള്ള സംവാദത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. നവാഗതരായ സാഹിത്യകാരന്‍മാര്‍ക്ക് ഇടമൊരുക്കാന്‍ പീപ്പിള്‍സ് റിവ്യൂ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി വിപുലമായ സാഹിത്യ കൂട്ടായ്മ രൂപീകരിക്കുമെന്നും, നവാഗതരായ എഴുത്തുകാരുടെ രചനകള്‍ പ്രസിദ്ധീകരിക്കുകയും ആ പുസ്തകങ്ങള്‍ വായനക്കാരിലേക്കെത്തിക്കുവാന്‍ പദ്ധതികളാവിഷ്‌ക്കരിക്കും. സാഹിത്യകാരന്മാര്‍ നിര്‍ഭയരായി എഴുതണമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെയും സാമൂഹിക ചൂഷണ ശക്തികള്‍ക്കെതിരെയും തൂലിക ചലിപ്പിക്കണം. ലോകം ശ്രദ്ധിക്കുന്ന ഉല്‍കൃഷ്ട സാഹിത്യ രചനകള്‍ മലയാളത്തില്‍ നിന്ന് ഉയര്‍ന്നു വരണം. ലോകത്തെല്ലായിടത്തുമുള്ള മനുഷ്യരുടെ പ്രശ്‌നങ്ങള്‍ സാഹിത്യ വിഷയീഭവിച്ചതിനാലാണ് മനുഷ്യ സമൂഹത്തിന് മുന്നേറാനായത്. സിദ്ധാന്തങ്ങളെപോലെയോ, മാറ്റമില്ലാത്ത തത്വശാസ്ത്രങ്ങളെപോലെയോ നില്‍ക്കുന്ന ഒന്നല്ല സാഹിത്യമെന്നും കാലത്തിനനുസരിച്ച് സാഹിത്യം മാറ്റത്തിന്റെ ചാലക ശക്തിയാവുന്നുണ്ടെന്നദ്ദേഹം ചൂണ്ടിക്കാട്ടി. വായനയും, എഴുത്തും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തുടര്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അത് പൊതുജന മധ്യത്തിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോടിന്റെ സാഹിത്യ പെരുമയ്ക്ക് മാറ്റ് കൂട്ടാന്‍
പീപ്പിള്‍സ് റിവ്യൂ പ്രതിജ്ഞാബദ്ധം; പി.ടി.നിസാര്‍