രണ്ടാമത് ബിസിനസ് കേരള -ഗള്‍ഫ് ഇന്ത്യന്‍ ട്രേഡ് എക്‌സ്‌പോ ഡിസംബര്‍ 6 നും 7നും കോഴിക്കോട്

രണ്ടാമത് ബിസിനസ് കേരള -ഗള്‍ഫ് ഇന്ത്യന്‍ ട്രേഡ് എക്‌സ്‌പോ ഡിസംബര്‍ 6 നും 7നും കോഴിക്കോട്

രണ്ടാമത് ബിസിനസ് കേരള -ഗള്‍ഫ് ഇന്ത്യന്‍ ട്രേഡ് എക്‌സ്‌പോ ഡിസംബര്‍ 6 നും 7നും കോഴിക്കോട്

കോഴിക്കോട്: ബിസിനസ് കേരളയുടെ ആഭിമുഖ്യത്തില്‍ ഗള്‍ഫ് ഇന്ത്യന്‍ ട്രേഡ് എക്‌സ്‌പോ- 2025 ഡിസംബര്‍ 6നും 7നും സരോവരം കാലിക്കറ്റ് ട്രൈഡ് സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ബിസിനസുകളെ ഏകോപിപ്പിച്ചു സഹകരണം വളര്‍ത്തി കൂട്ടായ വിജയം കൈവരിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. 250 ഓളം ബി ടു ബി ബിസിനസ് സ്റ്റാളുകള്‍ മുതല്‍ ബിസിനസ് സെമിനാറുകള്‍, പാനല്‍ ചര്‍ച്ചകള്‍, ബിസിനസ്സ് ട്രെയിനിങ് പ്രോഗ്രാമുകള്‍, പ്രോജക്ട് അവതരണങ്ങള്‍, നിക്ഷേപകരുടെ സംഗമങ്ങള്‍,അവാര്‍ഡ് നൈറ്റ് തുടങ്ങിയവ ഈ പരിപാടിയിലൂടെ സംഘടിപ്പിക്കും. മെഷിനറീസ്, ഓട്ടോമോട്ടീവ്‌സ്, വിദ്യാഭ്യാസം, എഫ്എംസിജി, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍, പ്രോപ്പര്‍ട്ടീസ് റിയല്‍ എസ്റ്റേറ്റ്, കോസ്‌മെറ്റിക്‌സ്, ഫര്‍ണീച്ചേഴ്‌സ്, ബില്‍ഡിംഗ് മെറ്റീരിയല്‍, ബില്‍ഡേഴ്‌സ്, അഗ്രികള്‍ച്ചര്‍, ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍, എന്നിവ ഉള്‍പ്പടെ വിവിധ മേഖലകളിലെ 250 ഓളം ബി ടു ബി ബിസിനസ് സ്റ്റാളുകള്‍, തുടങ്ങിയവ സജ്ജീകരിക്കും. ഇന്ത്യയിലെ പ്രമുഖ സംരംഭകരെ അവാര്‍ഡ് നല്‍കി ആദരിക്കും. 6ന് രാവിലെ 11 ന് എക്‌സ്‌പോ തുടങ്ങും 7 ന് വൈകീട്ട് 6 ന് അവാര്‍ഡ് നൈറ്റും നടക്കും.എക്‌സ്‌പോയില്‍ പ്രവേശന സൗജന്യം. പുതിയ സംരംഭം തുടങ്ങുന്നവര്‍ക്ക് ഗള്‍ഫ് ഇന്ത്യന്‍ ട്രേഡ് എക്‌സ്‌പോ 2025 ഏറെ പ്രയോജനം ചെയ്യുമെന്ന് സംഘടകര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 7511188200, 7511199201. വാര്‍ത്ത സമ്മേളനത്തില്‍ ബിസിനസ് കേരള ഫൗണ്ടര്‍ ആന്റ് ചെയര്‍മാന്‍ ഇ പി നൗഷാദ്, കെ പി സക്കീര്‍ ഹുസൈന്‍,ബിസിനസ് കേരള കോ – ഫൗണ്ടര്‍ ഹാഷിര്‍ അബ്ദുള്ള ,
ബിസിനസ് കേരള പാര്‍ട്ടണര്‍ ടിപി നീഗീഷ് എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *