കോഴിക്കോട്: ഖാസി ഫൗണ്ടേഷന്‍ 16-ാം വാര്‍ഷികത്തിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന കിടപ്പാടം ഭവന പദ്ധതിയില്‍ നിര്‍മ്മിക്കുന്ന 10 ഭവനങ്ങളില്‍, കോയവളപ്പില്‍ നിര്‍മ്മിക്കുന്ന ആദ്യ ഭവനത്തിന്റെ തറക്കല്ലിടല്‍ ഖാസി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. കെ.കുഞ്ഞാലി നിര്‍വ്വഹിച്ചു. പ്രോജക്ട് ചെയര്‍മാന്‍ എം.വി.മുഹമ്മദലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ സി.പി.മുസാഫര്‍ അഹമ്മദ് വിശിഷ്ടാതിഥിയായി.പ്രോജക്ട് കണ്‍വീനര്‍ സി.പി. മാമുക്കോയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പി.ടി.ആസാദ്, സി.ഇ.വി. അബ്ദുള്‍ ഗഫൂര്‍, കെ.മുഹമ്മദ് നാസര്‍ എന്നിവര്‍
ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എം.വി.റംസി ഇസ്മായില്‍ സ്വാഗതവും ട്രഷറര്‍ കെ.വി. ഇസ്ഹാഖ് നന്ദിയും പറഞ്ഞു. കമ്പിളിപ്പറമ്പില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ വീടിന്റെ തറക്കല്ലിടല്‍ ഫിബ്രവരി 5 ന് ബുധനാഴ്ച്ച രാവിലെ 8 മണിക്ക് കെന്‍സ ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ. മൊയ്തീന്‍ കോയ നിര്‍വ്വഹിക്കും. നഗരത്തില്‍ 3 സെന്റിന്ന് താഴെ ഭൂമിയുള്ള കിടപ്പു രോഗികളുള്ള കുടുംബങ്ങള്‍ക്ക് 650 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള 10 ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയാണ് കിടപ്പാടം.ഒരു കോടി രൂപയാണ് പദ്ധതിയ്ക്കായി നീക്കിവെക്കുന്നത്.
