കേസിന്റെ വേദന നടി അറിയണം;നടിക്കെതിരെ മാനനഷ്ടത്തിനു വക്കീല്‍ നോട്ടിസ് അയയ്ക്കും, രാഹുല്‍ ഈശ്വര്‍

കേസിന്റെ വേദന നടി അറിയണം;നടിക്കെതിരെ മാനനഷ്ടത്തിനു വക്കീല്‍ നോട്ടിസ് അയയ്ക്കും, രാഹുല്‍ ഈശ്വര്‍

കോഴിക്കോട: വ്യാജ കേസ് വരുന്നതിന്റെ വേദന എന്താണെന്നു നടി അറിയണമെന്നും തനിക്കെതിരെ വ്യാജ കേസ് നല്‍കിയ നടിക്കെതിരെ മാനനഷ്ടത്തിനു വക്കീല്‍ നോട്ടിസ് അയയ്ക്കുമെന്നും രാഹുല്‍ ഈശ്വര്‍. എനിക്കു വേണ്ടി ഞാന്‍ തന്നെ വാദിക്കുമെന്നും കേസുമായി ഏതറ്റം വരെയും പോകുമെന്നും കാലിക്കറ്റ് പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. നടി നല്‍കിയ പുതിയ പരാതിയിലാണ് ബിഎന്‍എസ് 79, ഐടി ആക്ട് 67 പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. 3 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്. നേരത്തേ നടി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നില്ല.പൊലീസ് കഴമ്പില്ലെന്നു പറഞ്ഞ കാര്യത്തിലാണു കേസ് എടുത്തിരിക്കുന്നത്. നിയമം ദുരുപയോഗം ചെയ്യുകയാണ്. പുരുഷനെതിരെ കേസ് എടുക്കുന്നതാണ് പുരോഗമനം എന്നാണു ചിലര്‍ കരുതുന്നത്. മാധ്യമങ്ങള്‍ ആണുങ്ങളോടു കരുണ കാണിക്കണം. നടിയോട് ബഹുമാനപൂര്‍വമായി മാത്രമേ പെരുമാറിയിട്ടുള്ളൂ. പുരുഷന്മാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുരുഷ കമ്മിഷന്‍ വേണം. ഇക്കാര്യത്തില്‍ വലിയ ക്യാമ്പയിന്‍ സംഘടിപ്പിച്ച് വരികയാണ്. ഈ കമ്മീഷനില്‍ സ്ത്രീ പ്രാതിനധ്യവും ഉണ്ടാവണം. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, ചാണ്ടി ഉമ്മന്‍ എം.എല്‍.എ എന്നിവരെ കണ്ട് കമ്മീഷന്‍ രൂപീകരിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചിട്ടുണ്ട്. സ്ത്രീക്കുള്ളപോലെ പുരുഷനും സ്വകാര്യതക്ക് അവകാശമുണ്ട്. കോടതി പ്രഥമ ദൃഷ്ട്യാ കേസ്സ് നിലനില്‍ക്കുമെന്ന് പറയുമ്പോള്‍ മാത്രമേ കേസ്സിലുള്‍പ്പെട്ട വ്യക്തിയുടെ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ പാടുള്ളൂ.

നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ വന്നതു വ്യാജ പോക്സോ കേസാണ്. കുടുംബ തര്‍ക്കമാണു കാരണം. ഒരു പുരുഷനു താന്‍ നിരപരാധിയാണെന്നു പറയാന്‍ പോലും ധൈര്യം ഇല്ലാത്ത സാഹചര്യമാണുള്ളതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവര്‍ എത്തിയില്ല.

 

 

കേസിന്റെ വേദന നടി അറിയണം;നടിക്കെതിരെ
മാനനഷ്ടത്തിനു വക്കീല്‍ നോട്ടിസ് അയയ്ക്കും, രാഹുല്‍ ഈശ്വര്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *