കൊച്ചി: ചോറ്റാനിക്കരയില പോക്‌സോ അതിജീവിത മരിച്ചു. ആണ്‍ സുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തിനിരയായി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു 19കാരി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
പോക്സോ അതിജീവിതയെ പ്രതി അനൂപ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് സൗഹൃദത്തിലായത്.ഇടയ്ക്കിടയ്ക്ക് ഇയാള്‍ പെണ്‍കുട്ടി താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ വീട്ടിലെത്താറുണ്ടായിരുന്നു. അമ്മയുമായി അത്ര ചേര്‍ച്ചയിലായിരുന്നില്ല പെണ്‍കുട്ടി. അമ്മ മറ്റൊരു വീട്ടിലായിരുന്നു താമസം.ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നുമായിരുന്നു പ്രതി പൊലീസിന് നല്‍കിയ മൊഴി. പെണ്‍കുട്ടി കഴുത്തില്‍ കുരുക്കിട്ടപ്പോള്‍ ‘പോയി ചത്തോ’ എന്നും അനൂപ് ആക്രോശിച്ചു. തന്റെ സുഹൃത്തായിരുന്ന പെണ്‍കുട്ടി മറ്റ് സുഹൃത്തുക്കളോട് ഫോണില്‍ സംസാരിക്കുന്നത് പോലും അനൂപിന് ഇഷ്ടമല്ലായിരുന്നു. ശനിയാഴ്ച രാത്രി പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു കിട്ടാതായതോടെയാണ് അനൂപ് പാതിരാത്രി പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. പെണ്‍കുട്ടി വാതില്‍ തുറന്ന ഉടന്‍ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് മര്‍ദ്ദിച്ചു. മുഖത്തടിച്ചു. പിടിച്ചു തള്ളി തെറിച്ചു വീണ പെണ്‍കുട്ടിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. വിസമ്മതിച്ചതോടെ വീണ്ടും അടിച്ചു, കൈയില്‍ കിട്ടിയ ചുറ്റികകൊണ്ട് വീശിയെന്നും അനൂപ് പൊലീസിന് മൊഴി നല്‍കി.
പിന്നീട് പെണ്‍കുട്ടി ഷാളുപയോഗിച്ച് ഫാനില്‍ തൂങ്ങാന്‍ ശ്രമിച്ചിരുന്നു എന്നാണ് അനൂപ് നല്‍കിയ മൊഴി. എന്നാല്‍ ഈ ഷാള്‍ അനൂപ് മുറിക്കുകയും പിന്നീട് ഷാള്‍ കൊണ്ട് കുട്ടിയുടെ കഴുത്തില്‍ മുറുക്കുകയും പെണ്‍കുട്ടി മരിച്ചെന്നു കരുതി രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.
നേരിട്ടത് ആണ്‍ സുഹൃത്തിന്റെ ക്രൂര ആക്രമണം;
ചോറ്റാനിക്കരയില പോക്‌സോ അതിജീവിത മരണത്തിനു കീഴടങ്ങി