സ്റ്റിക്കര്‍ പണി തരും; ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഇട്ടില്ലെങ്കില്‍ പണം നല്‍കേണ്ട

സ്റ്റിക്കര്‍ പണി തരും; ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഇട്ടില്ലെങ്കില്‍ പണം നല്‍കേണ്ട

തിരുവനന്തപുരം: മീറ്റര്‍ ഇടാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് ഇനി സ്റ്റിക്കര്‍ പണി തരും. മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കാനാണ് വകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങും. ഓട്ടോറിക്ഷാ തൊഴിലാളികള്‍ അമിതമായി പണം ഈടാക്കുന്നുവെന്നും മീറ്റര്‍ ഇടാതെ ഓടുന്നുവെന്നുമെല്ലാമുള്ള ഒട്ടേറെ പരാതികളാണ് മോട്ടോര്‍ വാഹനവകുപ്പിനും പോലീസിനും ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രശ്നത്തിന് ശാശ്വതമായ പരിഹാരമെന്ന നിലയില്‍ ഇത്തരമൊരു തീരുമാനം ക്കൈകൊണ്ടത്. കഴിഞ്ഞദിവസം നടന്ന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് പുതിയ ആശയം മോട്ടോര്‍വാഹന വകുപ്പ് മുന്നോട്ട് വെച്ചത്.

ഉത്തരവ് ശനിയാഴ്ചയോ അല്ലെങ്കില്‍ ഞായറാഴ്ചയോ പുറത്തിറങ്ങും. ഓട്ടോറിക്ഷാ തൊഴിലാളികള്‍ തന്നെയാണ് സ്റ്റിക്കര്‍ പതിക്കേണ്ടത്. എന്നാല്‍ ഇത് പ്രായോഗികമായി എത്രത്തോളം മുന്നോട്ടുപോകുമെന്ന സംശയം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. സ്റ്റിക്കര്‍ പതിക്കാന്‍ ഓട്ടോറിക്ഷാ തൊഴിലാളികളും സംഘടനകളും തയ്യാറാകുമോ എന്നകാര്യമാണ് ഇനി അറിയേണ്ടത്.

 

 

സ്റ്റിക്കര്‍ പണി തരും; ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഇട്ടില്ലെങ്കില്‍ പണം നല്‍കേണ്ട

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *