ദമ്പതികള്‍ നെയ്യാറില്‍ ചാടി മരിച്ചു

ദമ്പതികള്‍ നെയ്യാറില്‍ ചാടി മരിച്ചു

തിരുവനന്തപുരം: അരുവിപ്പുറം നെയ്യാറില്‍ ദമ്പതികള്‍ ചാടി മരിച്ചു. മകന്റെ വേര്‍പാട് താങ്ങാനാവാതെയാണ് ദമ്പതികള്‍ മരിച്ചത്.മുട്ടട സ്വദേശികളായ സ്‌നേഹദേവും ശ്രീകലയുമാണു മരിച്ചത്.ഒരു വര്‍ഷം മുന്‍പാണ് ഇവരുടെ ഏകമകന്‍ മരിച്ചത്. ഇന്നു രാവിലെ പത്തുമണിയോട് കൂടിയാണ് നെയ്യാറില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടുപേരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കരയില്‍ ഇവരുടെ ചെരുപ്പുകളും കുടിച്ചു ബാക്കിവച്ച ജൂസ് ബോട്ടിലും കണ്ടെത്തി. കാറില്‍ നിന്നും നാലു പേജുള്ള ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മൃതദേഹം ആദ്യം കണ്ടതു തൊഴിലുറപ്പ് തൊഴിലാളികളാണ്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. തുടര്‍ന്നു പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തങ്ങളുടെ സ്വത്തുക്കളെല്ലാം ഒരു ട്രസ്റ്റ് രൂപീകരിച്ചു കൈമാറ്റം ചെയ്തിട്ടുള്ളതായി ആത്മഹത്യാകുറിപ്പില്‍ പറയുന്നു. അരുവിപ്പുറം ക്ഷേത്രത്തിനു സമീപത്താണ് ഇവരുടെ കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. മൃതദേഹങ്ങള്‍ക്കു കാര്യമായ പഴക്കമില്ല.

 

ദമ്പതികള്‍ നെയ്യാറില്‍ ചാടി മരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *