കൊല്‍ക്കത്ത ആര്‍ജി കര്‍ ബലാത്സംഗ കൊലപാതകം കേസ്; പ്രതി സഞ്ജയ് റോയ് കുറ്റക്കാരന്‍,ശിക്ഷാവിധി തിങ്കളാഴ്ച

കൊല്‍ക്കത്ത ആര്‍ജി കര്‍ ബലാത്സംഗ കൊലപാതകം കേസ്; പ്രതി സഞ്ജയ് റോയ് കുറ്റക്കാരന്‍,ശിക്ഷാവിധി തിങ്കളാഴ്ച

കൊല്‍ക്കത്ത: ആര്‍ജികര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. തിങ്കഴാഴ്ച സിബിഐ കോടതി ശിക്ഷ വിധിക്കും. പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും ഫോറന്‍സിക് തെളിവുകള്‍ വ്യക്തമാക്കുന്നതായി കോടതി പറഞ്ഞു.25 വര്‍ഷത്തില്‍ കുറയാത്ത തടവോ ജീവപര്യന്തം തടവോ അല്ലെങ്കില്‍ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന യുവഡോക്ടര്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ് പ്രതി സഞ്ജയ് റോയി.താന്‍ കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു പ്രതിയുടെ പ്രതികരണം. താന്‍ രുദ്രാക്ഷം ധരിക്കുന്നയാളാണ്. ഇങ്ങനെയൊന്നും ചെയ്യാന്‍ തനിക്ക് സാധിക്കില്ലെന്നും ആയിരുന്നു പ്രതിയുടെ വാക്കുകള്‍.

കൊല്‍ക്കത്തയിലെ സിയാല്‍ദാ അഡീഷണല്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി അനിര്‍ബാന്‍ ദാസാണ് വിധി പറഞ്ഞത്. സിബിഐയാണ് കേസ് കേസന്വേഷിച്ചത്. പ്രതിക്ക് തൂക്കുകയര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. കൊലപാതകത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി മാസങ്ങളോളം പ്രതിഷേധം നീണ്ടത് മമത ബാനര്‍ജി സര്‍ക്കാറിന് വലിയ വെല്ലുവിളിയായിരുന്നു. സുപ്രീം കോടതിയും ഹൈക്കോടതിയും നിര്‍ണായക ഇടപെടല്‍ നടത്തിയ സംഭവത്തില്‍ കൊലപാതകം നടന്ന് 5 മാസത്തിന് ശേഷമാണ് വിധി പറഞ്ഞിരിക്കുന്നത്.

 

കൊല്‍ക്കത്ത ആര്‍ജി കര്‍ ബലാത്സംഗ കൊലപാതകം കേസ്;
പ്രതി സഞ്ജയ് റോയ് കുറ്റക്കാരന്‍,ശിക്ഷാവിധി തിങ്കളാഴ്ച

 

Share

Leave a Reply

Your email address will not be published. Required fields are marked *