എം ഇ എസ് വടകര താലൂക്ക് ജനറല്‍ ബോഡി യോഗം ചേര്‍ന്നു

എം ഇ എസ് വടകര താലൂക്ക് ജനറല്‍ ബോഡി യോഗം ചേര്‍ന്നു

വടകര: മുസ്ലിം എഡ്യൂക്കേഷനല്‍ സൊസൈറ്റിയുടെ (എം ഇ എസ്) വടകര താലൂക്ക് ജനറല്‍ ബോഡി യോഗം പ്രസിഡന്റ് കോരങ്കോട്ട് ജമാലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി കെ അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനംനിര്‍വ്വഹിച്ചു. റിട്ടേണിംഗ് ഓഫീസര്‍ പി. ടി. ആസാദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 2025-2028 വര്‍ഷങ്ങള്‍ക്കുളള എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായി വരയാലില്‍ മൊയ്തു ഹാജി, കോരങ്കോട്ട് ജമാല്‍, പൂത്തോളി അബ്ദുല്‍ റഷീദ്, കെ ഇ ഇസ്മയില്‍, ഹൈദര്‍ ചീക്കോന്ന്, അബ്ദുല്‍ ഗഫൂര്‍ ടി പി, അഡ്വ : ജമാല്‍ പാറക്കല്‍, മലോപ്പയില്‍ ഇബ്രാഹിം ഹാജി, സിദ്ദീഖ് സി എന്‍ജിനീയര്‍, ഫൈസല്‍ ആര്‍, ഡോ. ടി കുഞ്ഞമ്മദ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഡോ: വി കെ ജമാല്‍, ഡോ ഷാജഹാന്‍, പ്രൊഫസര്‍ ഇ കെ അഹമ്മദ് എന്നിവര്‍ സംസാരിച്ചു. യോഗം മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, സാഹിത്യ കുലപതി എം ടി വാസുദേവന്‍ നായര്‍ എന്നിവരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

 

 

 

എം ഇ എസ് വടകര താലൂക്ക് ജനറല്‍ ബോഡി യോഗം ചേര്‍ന്നു

 

Share

Leave a Reply

Your email address will not be published. Required fields are marked *