ചോദ്യപേപ്പര്‍ ചോര്‍ച്ച: സിഇഒ ഷുഹൈബിനായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു

ചോദ്യപേപ്പര്‍ ചോര്‍ച്ച: സിഇഒ ഷുഹൈബിനായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു

കോഴിക്കോട്: പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബ് പൊലീസിനു മുന്നില്‍ ഹാജരാകാത്തതിനാല്‍ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് നടപടി. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹൈബ് ഇന്നലെയും ഹാജരായിരുന്നില്ല. ഷുഹൈബ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍.ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ ഇട്ടതും ഷുഹൈബിനെ അടക്കം പ്രതി ചേര്‍ത്തതും. വിശ്വാസ വഞ്ചന ഉള്‍പ്പടെ 7 വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

ചോദ്യപേപ്പര്‍ ചോര്‍ച്ച: സിഇഒ ഷുഹൈബിനായി
ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *