കൊച്ചി:ചെറുകിട കര്‍ഷക ഫെഡറേഷന് സംസ്ഥാന പ്രസിഡന്റായി സന്തോഷ് കുഴിവേലിയേയും ജനറല്‍ സെക്രട്ടറിയായി ബിജു തേറാട്ടിലിനേയും കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന കമ്മറ്റി തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് മാരായി പ്രവീണ്‍ ധനപാല്‍ (എറണാകുളം), ആഗസ്തി കുര്യന് (ത്യശൂര്‍ ), സെക്രട്ടറിമാരായി താഹ പുതുശേരി (എറണാകുളം),ഷാഹുല്‍ ഹമീദ് (എറണാകുളം) വി.ജെ മാത്യു (കോഴിക്കോട്)ആര്.സതീഷ്, (പത്തനംതിട്ട) കെ പ്രവീണ്‍ കുമാര്‍ (തൃശൂര്‍) ബാബു ജോസ് (കണ്ണൂര്‍) ബിനോയി മാത്യു (തിരുവനന്തപുരം) ട്രഷററായി ഇമ്മാനുവല്‍ ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു. 26 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനേയും സംസ്ഥാന കമ്മറ്റി തിരഞ്ഞെടുത്തു. കോട്ടയം സ്വദേശിയായ സന്തോഷ് കുഴിവേലില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് ചെറുകിട കര്‍ഷകഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്.
ചെറുകിട കര്‍ഷക ഫെഡറേഷന്
സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു