കൊച്ചി: മോശം പ്രകടനത്തെ തുടര്‍ന്ന് കോച്ച് മിഖേല്‍ സ്റ്റാറേയെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കി. സീസണിലെ ദയനീയ പ്രകടനത്തിനു പിന്നാലെയാണ് കോച്ചിന്റെ കസേര തെറിച്ചത്. പരിശീലകനൊപ്പം സഹ കോച്ചുമാരും പുറത്തു പോകും.സീസണില്‍ ടീമിന്റെ പ്രകടനത്തില്‍ ഒരു മികവും അവകാശപ്പെടാനുണ്ടായിരുന്നില്ല പരിശീലകന്. 12 കളിയില്‍ 3 ജയം മാത്രമാണ് ടീമിനുള്ളത്. കഴിഞ്ഞ മൂന്ന് മത്സരങ്ങള്‍ തുടരെ തോറ്റു. ഹോം, എവേ പോരാട്ടങ്ങളിലെല്ലാം ടീമിന് നല്ല ഫോം കാഴ്ചവെക്കാനായില്ല.
ആരാധകരും ടീമിനെതിരെ രംഗത്തെത്തിയിരുന്നു. ടിക്കറ്റ് വാങ്ങാനോ വില്‍ക്കാനോ തങ്ങളെ കിട്ടില്ലെന്നു ഔദ്യോഗിക ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ബംഗളൂരുവിനോടുള്ള തോല്‍വിക്കു പിന്നാലെ പഖ്യാപിച്ചിരുന്നു. ടീമിനെതിരെ സ്റ്റേഡിയത്തിലും പുറത്തും പ്രതിഷേധിക്കാനും ആരാധകര്‍ തീരുമാനിച്ചിരുന്നു.