ദില്ലി: വയനാട് ദുരന്ത സഹായം വൈകുന്നതില്‍ സംസ്ഥാനത്തിന്റെ അനാസ്ഥയെന്ന് അമിത്ഷാ. പ്രിയങ്ക ഗാന്ധി നേരിട്ട് കണ്ട് സമര്‍പ്പിച്ച നിവേദനത്തിനുള്ള അമിത് ഷായുടെ മറുപടിയിലാണ് സംസ്ഥാനത്തെ കുറ്റപ്പെടുത്തിയത്. സംസ്ഥാനം വിശദ നിവേദനം നല്കിയത് നവംബര്‍ 13ന് മാത്രമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.വയനാട് ദുരന്തത്തില്‍ റിപ്പോര്‍ട്ട് നല്കുന്നതില്‍ കേരളം വലിയ താമസം വരുത്തി.പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും മൂന്നരമാസം വൈകിച്ചു.ദുരന്ത സമയത്ത് കേരളത്തിന് എല്ലാ സഹായവും നല്‍കി. കേരളത്തിന് ഉചിതമായ സഹായം നല്‍കുമെന്നും അമിത് ഷായുടെ കുറിപ്പില്‍ പറയുന്നു.അതേ സമയം ദുരന്തത്തെ ഏത് വിഭാഗത്തില്‍ പെടുത്തുമെന്നത് സംബന്ധിച്ച് അമിത് ഷയുടെ മറുപടിയില്‍ പരാമര്‍ശം ഇല്ല.
വയനാട് ദുരന്ത സഹായത്തിനുവേണ്ടി കേരളത്തിലെ എംപിമാര്‍ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ അമിത് ഷാക്ക് ഇത് സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു.
ദുരന്ത സഹായം വൈകുന്നത്: വിശദ നിവേദനം
നല്‍കുന്നതില്‍ സംസ്ഥാനത്തിന്റെ അനാസ്ഥയെന്ന് അമിത്ഷാ