നൃത്ത അധ്യാപകന് സന്തോഷ് കുമാറിന് ജന്‍ അഭയാന് ട്രസ്റ്റിന്റെ കലാ ഭാരതി പുരസ്കാരം ലഭിച്ചു. തുറയൂര്‍ സ്വദേശിയായ സന്തോഷ് കുമാര്‍ കലാരംഗത്ത് നല്കിയ സംഭാവനകളെ പരിഗണിച്ചുകൊണ്ടാണ് പുരസ്കാരം ലഭിച്ചത്. കോഴിക്കോട് നടന്ന ചടങ്ങില്‍ പുരസ്കാരം നല്കി. റിട്ടയേര്‍ഡ് സെഷന്‍സ് ജഡ്ജി കെ കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാട്ടിലും നടനത്തിലും നാടകത്തിലും കഴിവ് തെളിയിച്ച സന്തോഷ് കുമാര്‍ ദിവ്യാഞ്ജലി ഡാന്‍സ് മ്യൂസിക് എന്നസ്ഥാപനത്തിന്റെ ഉടമയാണ്. 20 വര്‍ഷമായി നൃത്ത പരിശീലന രംഗത്തുള്ള സന്തോഷ് കുമാറിന് നൂറുകണക്കിന് ശിഷ്യഗണങ്ങള്‍ ഉണ്ട്.
നൃത്ത അധ്യാപകന് സന്തോഷ് കുമാറിന്
ജന്‍ അഭയാന് ട്രസ്റ്റിന്റെ കലാ ഭാരതി പുരസ്കാരം