കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദം; പൊലീസിന് കോടതിയുടെ അന്ത്യശാസനം
കോഴിക്കോട്: കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദത്തില്‍ പൊലീസിന് കോടതിയുടെ അന്ത്യശാസനം. ഇന്ന് ഉച്ചയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചു. കേസ് 2.30 ന് വീണ്ടും പരിഗണിക്കും.
എംഎസ്എഫ് നേതാഫ് കാസിം സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി. നേരത്തേ കേസ് ഡയറി ഹാജരാക്കാന്‍ കോടതി ആവശ്യപെട്ടിട്ടും പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കോടതി പൊലീസിന് അന്ത്യശാസനം നല്‍കിയത്.