ദുബൈ: വിമാനം ഇറങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കഴിയുമ്പോഴേക്കും ലഗേജും റെഡി. ലെഗേജിന് വേണ്ടി ഇനി കാത്തിരിക്കേണ്ട. ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലെ പുതിയ ടെര്മിനലിലൂടെ യാത്ര ചെയ്യുന്നവര്‍ക്കാണ് പുതിയ സൗകര്യം. വിമാനം ഇറങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ തന്നെ ലഗേജും ടെര്‍മിനലില്‍ തയ്യാറാകും. അല്ലെങ്കില്‍ അവരുടെ ലഗേജുകള്‍ വീടുകളിലോ താമസിക്കുന്ന ഹോട്ടലിലോ നേരിട്ട് എത്തിച്ച് കൊടുക്കാനുള്ള സംവിധാനവുമൊരുക്കുമെന്ന് എയര്‍ സര്‍വീസ് ദാതാക്കളായ ഡിനാറ്റ സിഇഒ സ്റ്റീവ് അല്ലന് പറഞ്ഞു.
പൂര്‍ണമായും ഓട്ടോമേറ്റഡ് ആയ, ക്യൂ വേണ്ടാത്ത, പേപ്പറിന് പകരം ബയോമെട്രിക്സ് ഉപയോഗപ്പെടുത്തിയുള്ള വളരെ എളുപ്പവും തടസ്സരഹിതവുമായ യാതക്കുള്ള സൗകര്യം വിമാനത്താവളത്തില്‍ ഒരുക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ മികച്ച യാത്രാനുഭവം നേടുക എന്നതാണ് ലക്ഷ്യമിടുന്നത്.എമിറേറ്റ്സ് ഗ്രൂപ്പിന്റെ ഭാഗമായ ഡിനാറ്റയാണ് ഇത്തരം സര്‍വ്വീസ് വിമാനതാവളങ്ങളില്‍ ലഭ്യമാക്കുന്നത്. ദുബൈ വിമാനത്താവളങ്ങളിലെ ഏക വിമാന സര്‍വ്വീസ് ദാതാവാണ് ഡിനാറ്റ.