തൃശ്ശൂര്‍: ഹൈക്കോടതി നിര്‍ദേശപ്രകാരം ആനയെ എഴുന്നള്ളിച്ച് തശൂര്‍ പൂരം നടത്താന്‍ കഴിയില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു.
36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പൂരത്തില്‍ ഒരു വിഭാഗത്തിന് തന്നെ 150 ആനകള്‍ വേണ്ടി വരും. ഉത്സവങ്ങളെ ഇല്ലാതാക്കാന്‍ ഇറങ്ങിയ എന്‍.ജി.ഒകളെ മാത്രം കേട്ട് തീരുമാനമെടുക്കരുതെന്നും കേസില്‍ തിരുവമ്പാടി കക്ഷിചേരുമെന്നും അദ്ദേഹം പറഞ്ഞു. പൂരം നടത്താതിരിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ മഠത്തില്‍ വരവും തെക്കോട്ടിറക്കവും നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടതി നിര്‍ദേശപ്രകാരം ആനയെ എഴുന്നള്ളിച്ച് പൂരം നടത്താന്‍ കഴിയില്ലെന്ന് തിരുവമ്പാടി ദേവസ്വം