കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖമുണ്ട്, മരണവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടക്കണമെന്നും ജയില്‍ മോചിതയായ പി.പി.ദിവ്യ മാധ്യമങ്ങളോട് പറഞ്ഞു.
നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ കോടതി ഉത്തരവ് വന്നതിനു പിന്നാലെ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ജയില്‍മോചിതയായി. തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനു വേണ്ടിയുള്ള അവസരം കോടതിയില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖമുണ്ട്. പൊതുപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 2 പതിറ്റാണ്ടായി. ജില്ലാ പഞ്ചായത്തിലെ ഒരു ജനപ്രതിനിധിയെന്ന നിലയില്‍ ഒരുപാട് ഉദ്യോഗസ്ഥരുമായിട്ടും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിയില്‍പെട്ട മറ്റു പ്രതിനിധികളുമായിട്ടൊക്കെ സഹകരിച്ചു പോരുന്ന ഒരാളാണ് ഞാന്‍. സദുദ്ദേശ്യപരമായിട്ടേ ഏതു ഉദ്യോഗസ്ഥരുമായിട്ടും സംസാരിക്കാറുള്ളൂ. ഞാന്‍ ഇപ്പോഴും നിയമത്തില്‍ വിശ്വസിക്കുന്നുണ്ട്.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 11 ദിവസത്തിനു ശേഷമാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്. യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്.
നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖമുണ്ട്;കൃത്യമായ അന്വേഷണം
നടക്കണമെന്ന് ജയില്‍ മോചിതയായി പി.പി.ദിവ്യ