കോഴിക്കോട് : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗുരുവായൂര്‍ ക്ഷേത്ര ഭരണ സമിതി അംഗവും ആയിരുന്ന കെ. ഗോപാലനെ അനുസ്മരിച്ചു. അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ എം. ഇ. എ ഹാളില്‍ നടന്ന സമ്മേളനം ഐ. എന്‍. ടി. യു സി ദേശീയ സെക്രട്ടറി ഡോ. എം. പി. പദ്മനാഭന് ഉത്ഘാടനം ചെയ്തു. കെ. ഗോപാലന് സ്മാരക പുരസ്കാരം ഇന്ത്യന്‍ നാഷണല്‍ സാലറിഡ് എംപ്ലോയീസ് ഫെഡറേഷന് ( ഐ. എന്‍. ടി. യു. സി,) സംസ്ഥാന സെക്രടറി അഡ്വക്കേറ്റ്. എ. വി രാജീവിന് ഡോ എം. പി. പദ്മനാഭന് സമ്മാനിച്ചു. ഗോപാലന് അനുസ്മരണ സമിതി ചെയര്മാന് എം. എ. റഹ്മാന് അധ്യക്ഷത വഹിച്ചു. എം. കെ. ബീരാന് മുഖ്യ പ്രഭാഷണം നടത്തി. സി. ശശി, കെ. പി. സക്കീര്‍, എം. പി. രാമകൃഷ്ണന് സദാനന്ദന് പെരുവയല്‍, രാംദാസ് വേങ്ങേരി, കെ. സി. പുഷ്പകുമാര്‍, വി. എം ചന്തു കുട്ടി, സേതു, ദാസന്, പുരസ്കാര ജേതാവ് എ. വി. രാജീവ് എന്നിവര്‍ സംസാരിച്ചു.
കെ. ഗോപാലനെ അനുസ്മരിച്ചു