യാത്രയയപ്പ് ചടങ്ങിന് ദിവ്യയെ ക്ഷണിച്ചിട്ടില്ല എഡിഎമ്മുമായി ഉണ്ടായിരുന്നത് നല്ല ബന്ധം’

യാത്രയയപ്പ് ചടങ്ങിന് ദിവ്യയെ ക്ഷണിച്ചിട്ടില്ല എഡിഎമ്മുമായി ഉണ്ടായിരുന്നത് നല്ല ബന്ധം’

കണ്ണൂര്‍: എഡിഎമ്മിന്റെ യാത്രയാക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും എഡിഎമ്മുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും കലക്ടര്‍ അരുണ്‍ കെ.വിജയന്‍. പൊലീസിനു നല്‍കിയ മൊഴിയിലും കലക്ടര്‍ ഇക്കാര്യം ആവര്‍ത്തിച്ചു.

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ദിവസം പി.പി.ദിവ്യയുമായി ഫോണില്‍ സംസാരിച്ചിരുന്നതായി കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫോണില്‍ സംസാരിച്ചതായുള്ള മൊഴി അന്വേഷണ സംഘത്തിനു നല്‍കി. മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്തു പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നു കലക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ താന്‍ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. ക്ഷണിച്ചു എന്ന് ദിവ്യ പറയുന്നതില്‍ പ്രതികരിക്കുന്നില്ലെന്നും അത് അവരുടെ അവകാശവാദമാണെന്നും കലക്ടര്‍ പറഞ്ഞു.

സ്ഥലം മാറ്റത്തിന് അപേക്ഷ കൊടുത്തിട്ടില്ല. സ്ഥലംമാറ്റം സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. നല്ല ബന്ധമാണ് എഡിഎമ്മുമായി ഉണ്ടായിരുന്നത്. അവധി നിഷേധിച്ചിട്ടില്ല. എഡിഎമ്മിന്റെ മരണശേഷം ദിവ്യയുമായി സംസാരിച്ചിട്ടില്ല. പെട്രോള്‍ പമ്പിന്റെ നിരാക്ഷേപ പത്രം വൈകുന്ന (എന്‍ഒസി) വിഷയം നേരത്തെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കലക്ടര്‍ പറഞ്ഞു.

 

 

യാത്രയയപ്പ് ചടങ്ങിന് ദിവ്യയെ ക്ഷണിച്ചിട്ടില്ല
എഡിഎമ്മുമായി ഉണ്ടായിരുന്നത് നല്ല ബന്ധം’

Share

Leave a Reply

Your email address will not be published. Required fields are marked *