കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാതല മെമ്പര്‍ഷിപ്പ് ഉദ്ഘാടനം

കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാതല മെമ്പര്‍ഷിപ്പ് ഉദ്ഘാടനം

കോഴിക്കോട്:കേരള പ്രവാസി സംഘം ജില്ലാതല മെമ്പര്‍ഷിപ്പ് ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഫിജ പുലാക്കല്‍ ക്രിറ്റര്‍ വാഗണ്‍ മാര്‍ട്ട് എംഡി ഇഫ്‌ലൂ റഹ്‌മാന് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ സെക്രട്ടറി സി വി മുഹമ്മദ് ഇഖ്ബാല്‍, പ്രസിഡണ്ട് കെ സജീവ് കുമാര്‍, ജോയിന്‍ സെക്രട്ടറി ടിപി ഷിജിത്ത് ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗഫൂര്‍ മായനാട്, നജാഷ് ബാബു എന്നിവര്‍ സംബന്ധിച്ചു
ജില്ലയിലെ വിവിധ ഏരിയകളിലായി സൗത്തില്‍ സി വി ഇഖ്ബാല്‍, മൊയ്തീന്‍ കോയ ടൗണ്‍, കെ സജീവ് കുമാര്‍ ആസാദ് കൊയിലാണ്ടിയില്‍ എം സുരേന്ദ്രന്‍ ചാത്തു പയ്യോളിയില്‍ ടിപി ഷിജിത്ത് രമേശന്‍ വടകരയില്‍ കെ കെ ശങ്കരന്‍ സെയ്ദുള്ള ഒഞ്ചിയത്ത് ശശി പറമ്പത്ത് വിമല നാരായണന്‍ പി അശോകന്‍ വിനോദ് എം എം ചന്ദ്രന്‍ പ്രദീപന്‍ സൂപ്പി ഫറോക്കില്‍ പേരോട് പ്രകാശന്‍ രാജീവന്‍ ജലീല്‍ കുന്നമംഗലത്ത് രവീന്ദ്രന്‍ പി സതീഷ് നോര്‍ത്ത് അബ്ദുല്‍ നജീബ് നജാഷ് നാദാപുരത്ത് ടി കെ കണ്ണന്‍ അശോകന്‍ ഗോവിന്ദന്‍ കുന്നുമ്മല്‍ പി അശോകന്‍ വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലയില്‍ ഒന്നര ലക്ഷം മെമ്പര്‍ഷിപ്പ് ചേര്‍ക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

 

 

കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാതല മെമ്പര്‍ഷിപ്പ് ഉദ്ഘാടനം

Share

Leave a Reply

Your email address will not be published. Required fields are marked *