പത്മശ്രീ ഒ.എം.നമ്പ്യാര്‍ മെമ്മോറിയല്‍ ആള്‍ കേരള ഓപ്പണ്‍ ചെസ്സ് ടൂര്‍ണ്ണമെന്റ് 20ന്

പത്മശ്രീ ഒ.എം.നമ്പ്യാര്‍ മെമ്മോറിയല്‍ ആള്‍ കേരള ഓപ്പണ്‍ ചെസ്സ് ടൂര്‍ണ്ണമെന്റ് 20ന്

കോഴിക്കോട്: ഭാരതീയ രാജ്യ പെന്‍ഷനേഴ്‌സ് മഹാ സംഘ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പത്മശ്രീ ഒ.എം.നമ്പ്യാര്‍ മെമ്മോറിയല്‍ ഓള്‍ കേരളാ ഓപ്പണ്‍ ചെസ്സ് ടൂര്‍ണ്ണമെന്റ് 20ന് (ഞായറാഴ്ച) രാവിലെ 9 മണിക്ക് നടക്കാവ് ഗേള്‍സ് ഹൈസ്‌കൂള്‍ വേദിയില്‍ വെച്ച് നടക്കും. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കെ.ബൈജുനാഥ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. അന്താരാഷ്ട്ര ദേശീയ, സംസ്ഥാന, ജില്ലാ ലെവലിലുള്ള ചെസ് കളിക്കാരോടൊപ്പം ഇന്റര്‍ നാഷണല്‍ മാസ്റ്റര്‍ രത്‌നാകരനും മത്സരിക്കും. ഏത് പ്രായത്തിലുള്ളവര്‍ക്കും മത്സരിക്കാവുന്ന ചെസ് ടൂര്‍ണമെന്റ് ചെസ്സിലെ ഫിഡെ റൂള്‍സ് പ്രകാരമാണ് നടത്തുന്നത്. ഫിഡെ ഇന്റര്‍നാഷണല്‍ ാര്‍.ബിറ്റര്‍ ഗോവിന്ദന്‍കുട്ടി കളി നിയന്ത്രിക്കും. വിജയികളായവര്‍ക്ക് ഫസ്റ്റ് പ്രൈസ് 15000 രൂപ തുടങ്ങി 42 പേര്‍ക്ക് ആകെ ഒരു ലക്ഷം രൂപയുടെ പ്രൈസ് മണിയും കളിയില്‍ മികവ് പുലര്‍ത്തുന്ന അണ്ടര്‍ 15, അണ്ടര്‍ 10 വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 5 പേര്‍ക്ക് വീതം ട്രോഫികളും സമാപന സമ്മേളനത്തില്‍ വെച്ച് വിതരണം ചെയ്യും.

 

 

പത്മശ്രീ ഒ.എം.നമ്പ്യാര്‍ മെമ്മോറിയല്‍
ആള്‍ കേരള ഓപ്പണ്‍ ചെസ്സ് ടൂര്‍ണ്ണമെന്റ് 20ന്

Share

Leave a Reply

Your email address will not be published. Required fields are marked *