പി.എം.അബൂബക്കര്‍ അനുസ്മരണ സമ്മേളനം 19ന് കോഴിക്കോട്ട്

പി.എം.അബൂബക്കര്‍ അനുസ്മരണ സമ്മേളനം 19ന് കോഴിക്കോട്ട്

കോഴിക്കോട്: അരനൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന മുന്‍മന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലീഗ് സ്ഥാപക നേതാവുമായ പി.എം.അബൂബക്കറിനെ അനുസ്മരിക്കുന്ന നേതൃ സംഗംമം 19ന്(ശനിയാഴ്ച) ഉച്ചക്ക് 2 മണിക്ക് കെ.പി.കേശവമേനോന്‍ ഹാളില്‍ നടക്കും. ഐ.എന്‍.എല്‍ സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ‘ഓര്‍മ്മകളിലെ പി.എം’ പരിപാടിയില്‍ വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും. 30-ാം വിയോഗ വാര്‍ഷികത്തിലാണ് അനുസ്മരണ യോഗം സംഘടിപ്പിക്കുന്നത്.

അനുസ്മരണ സമ്മേളനം ഇടതു മുന്നണി കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യാതിഥിയാവും. ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷത വഹിക്കും. കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായ വി.എം.സുധീരന്‍ പി.എം അനുസ്മരണ പ്രഭാഷണം നടത്തും. മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.എം.എ സലാം, സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍, ആര്‍.ജെ.ഡി സംസ്ഥാന പ്രസിഡണ്ട് ശ്രേയാംസ്‌കുമാര്‍, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, മാധ്യമ പ്രവര്‍ത്തകന്‍ ടി.പി.ചെറൂപ്പ, ഐഎന്‍എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍, രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ സംസാരിക്കും.

19ന് രാവിലെ 10ന്‌ഐഎന്‍എല്‍ സമ്പൂര്‍ണ്ണ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ചേരും. വാര്‍ത്താസമ്മേളനത്തില്‍ ഐഎന്‍െല്‍ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവര്‍കോവില്‍, ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍, ട്രഷറര്‍ ബി.ഹംസ ഹാജി, സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എച്ച്.ഹമീദ് മാസ്റ്റര്‍, ജന.സെക്രട്ടറി ഒ.പി.അബ്ദുറഹ്‌മാന്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

പി.എം.അബൂബക്കര്‍ അനുസ്മരണ സമ്മേളനം
19ന് കോഴിക്കോട്ട്

Share

Leave a Reply

Your email address will not be published. Required fields are marked *