കൊമ്മേരി നീതി ലാബ് ആന്റ് മെഡിക്കല്‍ സെന്റര്‍ ഉദ്ഘാടനം നാളെ

കൊമ്മേരി നീതി ലാബ് ആന്റ് മെഡിക്കല്‍ സെന്റര്‍ ഉദ്ഘാടനം നാളെ

കോഴിക്കോട്: കൊമ്മേരി സര്‍വ്വീസ് സഹകരണ ബാങ്ക് കുളങ്ങര പീടികയില്‍ ആരംഭിക്കുന്ന കൊമ്മേരി നീതി ലാബ് ആന്റ് മെഡിക്കല്‍ സെന്ററിന്റെ ഉദ്ഘാടനം നാളെ (ഞായര്‍) കാലത്ത് 9.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. ബാങ്ക് പ്രസിഡണ്ട് വി.മധുസൂദനന്‍ നായര്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി എ.എം അജയകുമാര്‍ റിപ്പോര്‍ട്ടവതരിപ്പിക്കും. ബാങ്ക് വൈസ് പ്രസിഡണ്ട് പി.പീതാംബരന്‍ സ്വാഗതം പറയും. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ-സാമൂഹിക-സഹകരണ രംഗത്തെ വ്യക്തിത്വങ്ങള്‍ ആശംസകള്‍ നേരും. ബാങ്ക് ഭരണ സമിതിയംഗം എം.കെ.എം.കുട്ടി നന്ദി പറയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരെ സഹായിക്കാന്‍ ബാങ്ക് 5 ലക്ഷം രൂപ നല്‍കി. ബാങ്ക് ഓരു മാസത്തെ ഹോണറേറിയവും, ഭരണ സമിതിയംഗങ്ങള്‍ ഒരു മാസത്തെ സിറ്റിംഗ് അലവന്‍സും, ജീവനക്കാര്‍ ഒരു ദിവസത്തെ വേതനവുമാണ് നല്‍കിയത്.

 

 

കൊമ്മേരി നീതി ലാബ് ആന്റ്
മെഡിക്കല്‍ സെന്റര്‍ ഉദ്ഘാടനം നാളെ

Share

Leave a Reply

Your email address will not be published. Required fields are marked *