അപ്പുനെടുങ്ങാടി സമൂഹത്തിന് മാര്‍ഗദീപം; വി.കോതണ്ടരാമന്‍

അപ്പുനെടുങ്ങാടി സമൂഹത്തിന് മാര്‍ഗദീപം; വി.കോതണ്ടരാമന്‍

കോഴിക്കോട്: സമൂഹത്തിന്റെ സമസ്ത മേഖലകളിലും മാതൃകാപരമായി സംഭാവനകള്‍പ്പിച്ച റാവു ബഹദൂര്‍ ടി.ഐ.അപ്പുനെടുങ്ങാടി സമൂഹത്തിന് മാര്‍ഗ്ഗദീപമാണെന്ന് പഞ്ചാബ് നാഷണല്‍ സര്‍ക്കിള്‍ ഹെഡ് വി.കോതണ്ട രാമന്‍ പറഞ്ഞു. അനുസ്മരണ സമിതി സംഘടിപ്പിച്ച അപ്പു നെടുങ്ങാടി 164-ാം ജന്മവാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യം, വിദ്യാഭ്യാസം, ബാങ്കിംഗ്, കോഴിക്കോട് മുന്‍സിപ്പല്‍ ചെയര്‍മാന്‍, വ്യവസായി, വ്യാപാരി, സംരംഭകന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം സ്തുത്യര്‍ഹമായ സേവനം നാടിന്റെ വളര്‍ച്ചക്കായിനല്‍കിയെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളയില്‍ കാലിക്കറ്റ് ഇലക്ട്രോ ബില്‍ഡിംങ് ഓണേഴ്‌സ് കോ-ഓപ്പറേറ്റീവ് ബില്‍ഡിംങിലെ അപ്പുനെടുങ്ങാടി സ്മാരക ഹാളില്‍ നടന്ന പരിപാടിയില്‍ അനുസ്മരണ സമിതി പ്രസിടണ്ടും, സൊസൈറ്റി പ്രസിഡണ്ടുമായ എന്‍.വി.സാബുരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.ലക്ഷ്മീദാസ്, മീരാപ്രതാപ്, രാധാകൃഷ്ണന്‍, ബാലമുരളി, പി.അനില്‍ ബാബു, താരാനാഥ്.എം.എ.റഹ്‌മാന്‍ എന്നിവര്‍ സംബന്ധിച്ചു.

 

അപ്പുനെടുങ്ങാടി സമൂഹത്തിന് മാര്‍ഗദീപം;
വി.കോതണ്ടരാമന്‍

Share

Leave a Reply

Your email address will not be published. Required fields are marked *