ഹരിയാന തെരഞ്ഞെടുപ്പിലെ പരാജയം; നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ രൂക്ഷവിമര്‍ശനം

ഹരിയാന തെരഞ്ഞെടുപ്പിലെ പരാജയം; നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ഹരിയാനയിലെ പരാജയത്തില്‍ നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ രൂക്ഷവിമര്‍ശനം. നേതാക്കളുടെ താല്‍പര്യത്തിന് പ്രഥമ പരിഗണന നല്‍കിയെന്നും പാര്‍ട്ടി താല്‍പര്യം രണ്ടാമതായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വിജയിക്കാനുള്ള എല്ലാ അനുകൂല സാഹചര്യമുണ്ടായിട്ടും അതിനു സാധിക്കാതിരുന്നതിന്റെ കാരണം നേതാക്കളുടെ വ്യക്തിതാല്‍പര്യങ്ങളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷക സമരം, വിലക്കയറ്റം, തൊഴിലില്ലായ്മ ഇവയൊക്കെ ചൂണ്ടിക്കാട്ടി പ്രചാരണം നടത്തിയിട്ടും വിജയിക്കാനായില്ല. നേതാക്കളുടെ താല്‍പര്യപ്രകാരമുള്ള ചില സ്ഥാനാര്‍ഥികള്‍ വേണമെന്നുള്ള പിടിവാശിയും തോല്‍വിയിലേക്കു നയിച്ചെന്നും ആരോപണമുണ്ട്. ഹരിയാന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയടക്കമുള്ള ചില നേതാക്കളുടെ വ്യക്തിതാല്‍പര്യങ്ങളും പിടിവാശികളുമാണ് ഇത്രയും വലിയ പരാജയത്തില്‍ കലാശിച്ചതെന്ന പൊതുവിലയിരുത്തല്‍ പാര്‍ട്ടിയിലുണ്ട്. കൂടാതെ വോട്ടിങ് മെഷീനില്‍ ക്രമക്കേട് ഉണ്ടായെന്ന ആരോപണവും നിലവിലുണ്ട്.തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചെന്നും കാര്യങ്ങള്‍ മനസിലാക്കി മുന്നോട്ട് പോവുമെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി. ഹരിയാനയില്‍ 90 സീറ്റുകളില്‍ 37 സീറ്റുകളിലാണ് കോണ്‍ഗ്രസിന് ജയിക്കാനായത്.

 

 

ഹരിയാന തെരഞ്ഞെടുപ്പിലെ പരാജയം;
നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ രൂക്ഷവിമര്‍ശനം

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *