25-ാം ദിവസത്തിലും കലക്ഷന്‍ തകര്‍ത്ത് A R M

25-ാം ദിവസത്തിലും കലക്ഷന്‍ തകര്‍ത്ത് A R M

2024ല്‍ റിലീസായ ചിത്രങ്ങളില്‍ ഇരുപത്തിയഞ്ചാം ദിനത്തിലും ഉയര്‍ന്ന ബോക്‌സ്ഓഫീസ് കലക്ഷന്‍ വാരിക്കൂട്ടുകയാണ് A R M. ബുക്ക് മൈ ഷോ മുഖേന മാത്രം കഴിഞ്ഞ 48 മണിക്കൂറില്‍ ഒരു ലക്ഷത്തിലധികം ടിക്കറ്റുകള്‍ A R M ന്റേതായി വിറ്റുപോയി. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, കബീര്‍ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തു. ജോമോന്‍ ടി ജോണ്‍ ആണ് A R Mന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്.

 

25-ാം ദിവസത്തിലും കലക്ഷന്‍ തകര്‍ത്ത് A R M

Share

Leave a Reply

Your email address will not be published. Required fields are marked *