പീഡനപരാതി: നിവിന്‍ പോളിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു; നടന്റെ മൊഴിയും രേഖപ്പെടുത്തി

പീഡനപരാതി: നിവിന്‍ പോളിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു; നടന്റെ മൊഴിയും രേഖപ്പെടുത്തി

കൊച്ചി: നിവിന്‍ പോളിയെ പീഡന പരാതിയില്‍ അന്വേഷണ സംഘം ചോദ്യം ചെയ്തു.ദുബായില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. തനിക്കെതിരായ പീഡനപരാതിയില്‍ ഗൂഢാലോചന അടക്കം ചൂണ്ടിക്കാട്ടിയും വിശദമായ അന്വേഷണം ആവശ്യപ്പെട്ടും നിവിന്‍ പോളി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. നിവിന്‍ പോളിയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.

പീഡനം നടന്നുവെന്നു പറയുന്ന സമയത്ത് നിവിന്‍ കൊച്ചിയില്‍ തന്നെ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ നടന്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. പീഡനം നടന്നുവെന്ന് ആരോപിക്കുന്ന തീയതികളില്‍ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയുടെ കൊച്ചിയിലെ സെറ്റിലായിരുന്നു നിവിനെന്ന് ചിത്രത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

നിവിന്റെ പരാതിയില്‍ യുവതിയെയും ഭര്‍ത്താവിനെയും എസ്‌ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു. യുവതിയുടെ പാസ്‌പോര്‍ട്ട് വിവരങ്ങളും യാത്രാ രേഖകളുമാണ് എസ്‌ഐടി അന്ന് പരാതിക്കാരിയില്‍നിന്ന് ശേഖരിച്ചത്. ദുബായിലെത്തിച്ചു പീഡിപ്പിച്ചതായുള്ള നേര്യമംഗലം സ്വദേശിനിയുടെ പരാതിയില്‍ നടന്‍ നിവിന്‍ പോളി ഉള്‍പ്പെടെ 6 പേര്‍ക്കെതിരെയാണ് ഊന്നുകല്‍ പൊലീസ് കേസെടുത്തിരുന്നത്.

 

പീഡനപരാതി: നിവിന്‍ പോളിയെ അന്വേഷണ സംഘം
ചോദ്യം ചെയ്തു; നടന്റെ മൊഴിയും രേഖപ്പെടുത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *