പ്രധാന മന്ത്രിയുടെ ‘മന്‍ കി ബാത്ത്’ന് പത്ത് വര്‍ഷം

പ്രധാന മന്ത്രിയുടെ ‘മന്‍ കി ബാത്ത്’ന് പത്ത് വര്‍ഷം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ ‘മന്‍ കി ബാത്ത്’ പരിപാടിക്ക് പത്ത് വര്‍ഷം പൂര്‍ത്തിയായി. 2014 ഒക്ടോബര്‍ 3നാണ് മന്‍ കി ബാത്ത് റേഡിയോ പരിപാടിയുടെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തത്. ആകാശവാണി, ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ, ന്യൂസ് ഓണ്‍ എയര്‍ ആപ്, യുട്യൂബ് ആപ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ സംപ്രേഷണം ചെയ്യുന്ന ‘മന്‍ കി ബാത്ത്’, ഇതുവരെ 114 എപ്പിസോഡുകളാണ് പിന്നിട്ടത്.തന്റെ പത്ത് വര്‍ഷത്തെ നേട്ടങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ മന്‍ കി ബാത്ത് പരിപാടിയില്‍ എടുത്തുപറഞ്ഞു. മന്‍ കി ബാത്ത് പരിപാടിയുടെ ജനപ്രീതി ഗണ്യമായി വര്‍ധിച്ചുവെന്നും മന്‍ കി ബാത്തിന് കോടിക്കണക്കിന് ശ്രോതാക്കള്‍ ഉണ്ടായതായും പ്രധാനമന്ത്രി പറഞ്ഞു.. അവരുടെ പിന്തുണ എനിക്ക് തുടര്‍ന്നും ലഭിക്കും. യുവാക്കള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തയാറാകണമെന്നും മോദി ചൂണ്ടിക്കാട്ടി.

 

 

പ്രധാന മന്ത്രിയുടെ ‘മന്‍ കി ബാത്ത്’ന് പത്ത് വര്‍ഷം

 

Share

Leave a Reply

Your email address will not be published. Required fields are marked *