അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നിലെ ഉദ്ദേശ്യം വ്യക്തം; ആരോപണങ്ങള്‍ തള്ളുന്നു, വിശദീകരണം പിന്നീടെന്ന് മുഖ്യമന്ത്രി

അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നിലെ ഉദ്ദേശ്യം വ്യക്തം; ആരോപണങ്ങള്‍ തള്ളുന്നു, വിശദീകരണം പിന്നീടെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: പി.വി.അന്‍വര്‍ എം.എല്‍.എ തനിക്കും പാര്‍ട്ടിക്കും എതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങള്‍ക്ക് പിന്നിലെ ഉദ്ദേശ്യം വ്യക്തമാണെന്നുംഎല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം നിഷ്പക്ഷമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാര്‍ട്ടിക്കും എല്‍ഡിഎഫിനും സര്‍ക്കാരിനുമെതിരെയാണ് അന്‍വര്‍ സംസാരിച്ചത്. എല്‍ഡിഎഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് അന്‍വര്‍ പറഞ്ഞത്. അന്‍വര്‍ നേരത്തെ ചില ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ തന്നെ എന്താണ് അതിന് പിന്നിലെന്ന് സംശയമുണ്ടായിരുന്നു. അന്‍വറിന്റെ ഉദ്ദേശ്യം വ്യക്തമാണ്. അന്‍വര്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ചു വിശദമായി പറയേണ്ടതുണ്ട്. പിന്നീടൊരു ഘട്ടത്തില്‍ ആ കാര്യങ്ങളെപ്പറ്റി വിശദമായി പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ നിശ്ചയിച്ച അന്വേഷണ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നിലെ ഉദ്ദേശ്യം വ്യക്തം; ആരോപണങ്ങള്‍ തള്ളുന്നു, വിശദീകരണം പിന്നീടെന്ന് മുഖ്യമന്ത്രി

Share

Leave a Reply

Your email address will not be published. Required fields are marked *