കേരള സ്റ്റേറ്റ് പോലിസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അഞ്ചാം സംസ്ഥാന സമ്മേളനം 21,22ന്

 

കോഴിക്കോട്: കേരള സ്‌റ്റേറ്റ് പോലിസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോ. അഞ്ചാം സംസ്ഥാന സമ്മേളനം 21,22 തിയതികളില്‍ ജെ.ഡി.റ്റി കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. 22ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.കെ രാഘവന്‍ എം.പി അധ്യക്ഷത വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ഡി.ജി.പി അനില്‍കാന്ത്, മുന്‍ ഡി.ജി.പിയും മെട്രോറെയില്‍ എം.ഡിയുമായ ലോക്‌നാഥ് ബെഹ്‌റ ആശംസകള്‍ നേരും. കെ.എസ്.പി.പി.ഡബ്ല്യു.എ സംസ്ഥാന പ്രസിഡന്റ് പി.കെ ലംബോധരന്‍ നായര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി കെ.ശ്രീകുമാര്‍ നന്ദിയും പറയും. പ്രതിനിധി സമ്മേളനം മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പി.കെ ലംബോധരന്‍ നായര്‍ അധ്യക്ഷത വഹിക്കും.
കെ.മുരളീധരന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. കൗണ്‍സിലര്‍ ഫെനിഷ സന്തോഷ്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ഫിറോസ്ഖാന്‍ സിറ്റി പോലിസ് കമ്മീഷണര്‍ എ. അക്ബര്‍ ഐ.പി.എസ്, റൂറല്‍ എസ്.പി ഡോ: എ. ശ്രീനിവാസ് ഐ.പി.എസ്, കെ.പി.എസ്.ഒ.എ സംസ്ഥാന പ്രസി. ഇ.എഫ് ബിജുമോന്‍, കെ.പി.ഒ.എ സംസ്ഥാന ജന.സെക്രട്ടറി സി.ആര്‍ ബിജു, കെ.പി.എ സംസ്ഥാന വൈ.പ്രസി. ജി.പി അഭിജിത്ത്, അഡ്വ: ശങ്കരനാരായണന്‍, പി.ടി.എ ഹനീഫ ആശംസകള്‍ നേരും.

Share

Leave a Reply

Your email address will not be published. Required fields are marked *