രാഷ്ട്ര പിതാവ് ഗാന്ധിജിയുടെയും രാഷ്ട്ര ശില്‍പിയും പ്രഥമ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും പ്രതിമ നിര്‍മ്മാണത്തിലാണ് പ്രശസ്ത ശിര്‍പ്പിയായ ഗുരുകുലം ബാബു. ശില്‍പ്പങ്ങളുടെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. ഗാന്ധിജിയുടെ ശില്‍പം ഓര്‍ക്കാട്ടേരിയിലും മലാപ്പറമ്പിലുമാണ് സ്ഥാപിക്കുന്നത്. ഇതിനകം 16 ലധികം ഗാന്ധി ശില്‍പ്പങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. തന്റെ വീടിന്റെ പരിസരത്തുള്ള ശില്‍പ്പ പുരയിലാണ് പ്രതിമകളുടെ നിര്‍മ്മാണം നടക്കുന്നത്.
കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ അധ്യക്ഷന്‍ അഡ്വ.കെ.പ്രവീണ്‍കുമാറും, കോണ്‍ഗ്രസ് നേതാവും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ കാവില്‍ പി.മാധവനും ശില്‍പ്പ നിര്‍മ്മാണം വീക്ഷിക്കാനെത്തിയിരുന്നു. ഒക്ടോബര്‍ 2ന് ഗാന്ധിജയന്തി ദിനത്തിലാണ് ഗാന്ധി പ്രതിമകള്‍ സ്ഥാപിക്കപ്പെടുന്നത്.
ടാലന്റ് ഏഷ്യന്‍ റെക്കോര്‍ഡിന് ഉടമകൂടിയാണ് ഗുരുകുലം ബാബു. രണ്ട് പതിറ്റാണ്ടായി 50ലധികം ശില്‍പ്പങ്ങള്‍ കാമ്പസുകള്‍, പാര്‍ക്കുകള്‍, ബീച്ച് എന്നിവിടങ്ങളില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. 2022ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവ ശില്‍പ്പമായ റൈറ്റിംഗ് ഗേള്‍ വളരെയധികം പ്രശംസ നേടിയിരുന്നു.
ബാലുശ്ശേരി എച്ച്.യു.പി സ്‌കൂളില്‍ നിന്ന് ചിത്രകലാ അധ്യാപകനായി വിരമിച്ച ഗുരുകുലം ബാബുവിനെതേടി നിരവധി പുരസ്‌കാരങ്ങള്‍ എത്തിയിട്ടുണ്ട്.