പി.ടി.ഉഷയുടേത് രാഷ്ട്രീയ ഷോ വര്‍ക്ക്; വിനേഷ് ഫോഗട്ട്

പി.ടി.ഉഷയുടേത് രാഷ്ട്രീയ ഷോ വര്‍ക്ക്; വിനേഷ് ഫോഗട്ട്

ഡല്‍ഹി: പി.ടി.ഉഷയുടേത് രാഷ്ട്രീയ ഷോ വര്‍ക്കെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്.പാരീസ് ഒളിമ്പിക്‌സില്‍ നിന്ന് ഭാരപരിശോധനയെ തുടര്‍ന്ന് അയോഗ്യത പ്രഖ്യാപിച്ച തനിക്ക് ഒരു പിന്തുണയും സഹായവും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡണ്ട് പി.ടി ഉഷയില്‍ നിന്ന് ലഭിച്ചില്ല. ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിന് പിന്നാലെ ശാരീരികസ്വസ്ഥതകളെ തുടര്‍ന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെയത്തിയ പി.ടിഉഷ തനിക്കൊപ്പം നില്‍ക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ തന്നോട് പറയാതെയാണ് പി.ടി ഉഷ ചിത്രമെടുത്തതെന്നും അതാണ് അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതെന്നും വിനേഷ് പറഞ്ഞു.എല്ലായിടത്തും രാഷ്ട്രീയമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും വിനേഷ് ആരോപിച്ചു.പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനേഷിന്റെ പ്രതികരണം.

തനിക്ക് പിന്തുണ നല്‍കുന്നുവെന്ന് അവകാശപ്പെടുന്ന രീതിയില്‍ പി.ടി ഉഷ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതില്‍ വിനീഷ് ആരോപിച്ചു.ഭാരക്കൂടുതലിന്റെ പേരില്‍ അയോഗ്യത പ്രഖ്യാപിച്ചതിനെതിരെ അപ്പീല്‍ നല്‍കിയെങ്കിലും ഹരജി കായിക തര്‍ക്ക പരിഹാര കോടതി അംഗീകരിച്ചിരുന്നില്ല.കഴിഞ്ഞ ദിവസമാണ് വിനേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമാണ് വിനേഷ് ഫോഗട്ട്.

 

 

പി.ടി.ഉഷയുടേത് രാഷ്ട്രീയ ഷോ വര്‍ക്ക്; വിനേഷ് ഫോഗട്ട്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *