കോട്ടയം: മന്ത്രിയായാലും എം.എല്‍.എ ആയാലും തെറ്റ് ചെയ്താല്‍ ശിക്ഷിക്കണമെന്ന് മന്ത്രി ചിഞ്ചുറാണി.നടന്‍ മുകേഷിന്റെ കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയത് സിപിഐ നിലപാടാണെന്നും അത് അദ്ദേഹത്തിന്റെ മാത്രം നിലപാടല്ലെന്നും ഞങ്ങള്‍ എല്ലാവരുടെയും നിലപാടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.പാര്‍ട്ടി പറഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. മുകേഷ് തെറ്റുകാരനാണോ അല്ലയോ എന്നെല്ലാം അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും ചിഞ്ചുറാണി പറഞ്ഞു.
മുകേഷ് രാജിവയ്ക്കണമെന്ന നിലപാടു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് അറിയിച്ചതിനു പിന്നാലെ സംസ്ഥാന മന്ത്രിസഭയിലെ വനിതാ അംഗം കൂടി പരസ്യ നിലപാട് സ്വീകരിച്ച് രംഗത്തെത്തുന്നത് സിപിഎമ്മിനെ സമ്മര്‍ദ്ദത്തിലാക്കും. മുകേഷും ചിഞ്ചുറാണിയും കൊല്ലം ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികളാണ്.
മന്ത്രി ആയാലും തെറ്റ് ചെയ്താല്‍ ശിക്ഷിക്കണം; മന്ത്രി ചിഞ്ചുറാണി