ഇ എം എസ് സ്മാരക സഹകരണ പരിശീലന കോളേജില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

ഇ എം എസ് സ്മാരക സഹകരണ പരിശീലന കോളേജില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

കോഴിക്കോട് ഇ എം എസ് സ്മാരക സഹകരണ പരിശീലന കോളേജില്‍ 2024-25 വര്‍ഷ എച്ച്ഡിസി ആന്റ് ബിഎം ബാച്ചിന്റെ പ്രവേശനോത്സവം കോളേജില്‍ വെച്ച് സംഘടിപ്പിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥി അധ്യാപക രക്ഷാകര്‍തൃ സംഗമം നടത്തി. സംഗമത്തില്‍ പ്രമുഖ സാംസ്‌കാരിക പ്രഭാഷകന്‍ വി കെ സുരേഷ് ബാബു (കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍) സംസാരിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ബിന്ദു പി കെ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി രജിസ്ട്രാര്‍ എ വി ശശികുമാര്‍, അധ്യാപകരായ മണി ആര്‍, കെ സുധാകരന്‍, വി കെ എം ചന്ദ്രന്‍, മുംതാസ് വി, അനശ്വര യു കെ, കോളേജ് ജീവനക്കാരായ പ്രശാന്ത് പി എന്‍, ഷാജി ടിവി, സിന്ധു പി കെ അനില്‍ കുമാര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. രക്ഷാകര്‍ത്താക്കളുടെ പി ടി എ കമ്മിറ്റി രൂപീകരിച്ചു. ബാബു പി കെ പ്രസിഡന്റായും റസീന വൈസ് പ്രസിഡന്റായും 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തെരെഞ്ഞെടുത്തു.

 

 

ഇ എം എസ് സ്മാരക സഹകരണ പരിശീലന
കോളേജില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *