‘കോരിതകെട്ട്’ കഥാസമാഹാരം പ്രകാശനം ചെയ്തു

‘കോരിതകെട്ട്’ കഥാസമാഹാരം പ്രകാശനം ചെയ്തു

കോഴിക്കോട്: കെ. വി ജ്യോതിഷ് രചിച്ച ‘കോരിതകെട്ട്’ കഥാസമാഹാരം പ്രശസ്ത കഥാകൃത്ത് ഉണ്ണി. ആര്‍. ഡോ എ. കെ. അബ്ദുല്‍ ഹക്കീമിന് നല്‍കി പ്രകാശനം ചെയ്തു.യുനെസ്‌കോ സാഹിത്യനഗരി ആയി തെരഞ്ഞെടുത്ത കോഴിക്കോടിന്റെ സാഹിത്യ പ്രേമം എന്നും അത്ഭുതപ്പെടുത്താറുണ്ടെന്നും പുസ്തക പ്രകാശനത്തിന് ഇത്ര വലിയ സദസ്സ് കോഴിക്കോടിന്റെ മാത്രം പ്രത്യേകത ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് സാംസ്‌കാരിക വേദി സംഘടിപ്പിച്ച ചടങ്ങില്‍ കെ. വി ശശി അധ്യക്ഷത വഹിച്ചു.ലിജീഷ് കുമാര്‍, മോഹനന്‍ ചേനോളി, സി. എസ്. മീനാക്ഷി, എന്‍. സന്തോഷ് കുമാര്‍, ഡോ. പി സുരേഷ്, ഡോ. കെ ഡയാന, മൂസ്സക്കോയ എം, ബെന്ന ചേന്നങ്ങല്ലൂര്‍, ഷിജു ആര്‍, ഹാഷിം പി. എം, ബിലാല്‍ ശിബിലി എന്നിവര്‍ സംസാരിച്ചു.ലിറ്റാര്‍ട്ട് ബുക്‌സാണ് പ്രസാധകര്‍.

 

 

 

‘കോരിതകെട്ട്’ കഥാസമാഹാരം പ്രകാശനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *