5-ാമത് ജില്ലാ യോഗാസന ചാമ്പ്യന്‍ഷിപ്പ് നാളെ

5-ാമത് ജില്ലാ യോഗാസന ചാമ്പ്യന്‍ഷിപ്പ് നാളെ

കോഴിക്കോട്: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍, മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്‌സ് ആന്റ് സ്‌പോര്‍ട്‌സ് ഗവണ്‍മെന്റ് ഓഫ് ഇന്ത്യ, ആയുഷ് മന്ത്രാലയം, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ഖേലോ ഇന്ത്യ എന്നിവയുടെ അംഗീകാരമുള്ള യോഗാസന ഭാരതിന്റെയും യോഗാസന സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഓഫ് കേരളയുടെയും കീഴിലുള്ള ജില്ലാ യോഗാസന സ്‌പോര്‍ട്‌സ് അസോസസിയേഷന്‍ സംഘടിപ്പിക്കുന്ന 5-ാമത് ജില്ലാ യോഗാസന ചാമ്പ്യന്‍ഷിപ്പ് നാളെ തൊണ്ടയാട് ചിന്മയ വിദ്യാലയത്തില്‍ നടക്കും. 10 വയസ് മുതല്‍ 55 വയസ് വരെയുള്ളവര്‍ക്ക് വിവിധ കാറ്റഗറിയില്‍ മത്സരങ്ങളില്‍ പങ്കെടുക്കാം. വിജയികളാവുന്നവര്‍ക്ക് സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലും, സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ദേശീയ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുക്കാന്‍ സാധിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് യോഗാചാര്യ ഉണ്ണിരാമന്‍ മാസ്റ്റര്‍, ജില്ലാ സെക്രട്ടറി വി.സജീവ്, ട്രഷറര്‍ വി.മനോഹരന്‍, വൈ.പ്രസിഡണ്ട് വി.ജയരാജ്, ജില്ലാ ജോ.സെക്രട്ടറി പി.സവിത പങ്കെടുത്തു.

 

 

5-ാമത് ജില്ലാ യോഗാസന ചാമ്പ്യന്‍ഷിപ്പ് നാളെ

Share

Leave a Reply

Your email address will not be published. Required fields are marked *