കെ ടി ജി എ എക്‌സ്‌പോ തുടങ്ങി; ജില്ലാ സമ്മേളനം നാളെ

കെ ടി ജി എ എക്‌സ്‌പോ തുടങ്ങി; ജില്ലാ സമ്മേളനം നാളെ

പാരമ്പര്യവും ആധുനികതയും ഒന്നിച്ചു കൊണ്ടുപോകാന്‍ കൂട്ടായ്മക്ക് കഴിയണം; മേയര്‍

കോഴിക്കോട് : കേരള ടെക്‌സ്‌റ്റൈല്‍സ് ഗാര്‍മെന്‍്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന
കെ ടി ജി എ എക്‌സ്‌പോ
കാലിക്കറ്റ് ട്രേഡ് സെന്ററില്‍ തുടങ്ങി. മേയര്‍ ഡോ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.പാരമ്പര്യവും ആധുനികതയും ഒന്നിച്ചു കൊണ്ടുപോകാന്‍ കൂട്ടായ്മക്ക് കഴിയണമെന്ന് മേയര്‍ പറഞ്ഞു. സമ്മേളനത്തില്‍ വരുന്ന ആശയം ക്രോഡീകരിച്ച് ഒരു പ്രമേയം ഉണ്ടാക്കുക എന്നിട്ട് ഒന്നിച്ചിരിക്കാം. കോഴിക്കോട്ടെ പണം ഈ നഗരത്തില്‍ തന്നെ ചിലവഴിക്കപ്പെടണം.പുരാതന സംസ്‌ക്കാരിക പാരമ്പര്യമാണ് സാഹിത്യ നഗരമായി അംഗീകരിച്ചത്. വലിയ തൊഴില്‍ ദാതാക്കളാണ് ഈ മേഖലയിലുള്ളവര്‍, കാര്‍ബണ്‍ ന്യൂട്രല്‍ ഉല്‍പ്പന്നങ്ങള്‍ ചോദിച്ചു വരുന്ന പുതു തലമുറയെയും പരിഗണിക്കണമെന്ന് മേയര്‍ കൂട്ടിച്ചേര്‍ത്തു. കെ ടി ജി എ ജില്ലാ പ്രസിഡന്റ് ജോഹര്‍ ടാംടണ്‍ അധ്യക്ഷത വഹിച്ചു. കെ ടി ജി എ ട്രഷര്‍ ബാപ്പു ഹാജി , ജില്ലാ സെക്രട്ടറി പി എസ് സിറാജ് പ്രസംഗിച്ചു.തുടര്‍ന്ന് സി എസ് ഡബ്ല്യൂ എ ചെയര്‍മാന്‍ കെ വി സവീഷ്, കെ നിധിന്‍ ബാബു, ജി എസ് ടിയെ കുറിച്ച് സെമിനാറില്‍ ക്ലാസ് എടുത്തു.

ചൊവ്വ രാവിലെ 11 ന് പ്രശസ്ത മോട്ടിവേറ്റര്‍ പ്രമോദ് പി കെ ബാലകൃഷ്ണന്‍ ക്ലാസെടുക്കും.ജില്ലാ സമ്മേളനം വൈകീട്ട് 5 ന് കെ ടി ജി എ സംസ്ഥാന പ്രസിഡന്റ് ടി എസ് പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ , ബീനാ കണ്ണന്‍ എന്നിവര്‍ പങ്കെടുക്കും.വൈകീട്ട് കലാവിരുന്നോടെ സമാപനം.

 

 

കെ ടി ജി എ
എക്‌സ്‌പോ
തുടങ്ങി;
ജില്ലാ സമ്മേളനം നാളെ

 

Share

Leave a Reply

Your email address will not be published. Required fields are marked *