കോഴിക്കോട്: പ്രമുഖ ഹോട്ടലുടമയും സിനിമാ നടനും സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറ സാന്നിദ്ധ്യവുമായിരുന്ന എന്‍. ബി കൃഷ്ണകുറുപ്പിന്റെ സ്മരണാര്‍ത്ഥം എന്‍.ബി. കൃഷ്ണകുറുപ്പ് മെമ്മോറിയല്‍ കള്‍ച്ചറല്‍ സൊസൈറ്റി എര്‍പ്പെടുത്തിയ പുരസ്‌കാരം പാരഗണ്‍ റസ്റ്റോറന്റ് മാനേജിംഗ് ഡയറക്ടര്‍
സുമേഷ് ഗോവിന്ദന് നല്‍കാന്‍ തീരുമാനിച്ചതായി പുരസ്‌ക്കാര നിര്‍ണയ കമ്മിറ്റി ചെയര്‍മാനും മാതൃഭൂമി ചെയര്‍മാനും മാനേജിങ്ങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ അറിയിച്ചു. സെപ്തംബര്‍ 21 ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം സമ്മാനിക്കും
ആഴ്ചവട്ടം കേരള കലയില്‍ നടന്ന ചടങ്ങില്‍ എന്‍. ബി. കൃഷ്ണകുറുപ്പ് മെമ്മോറിയല്‍ കള്‍ച്ചറല്‍ സൊസൈറ്റി ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.എം.രാജന്‍, പ്രഥമ പുരസ്‌കാര ജേതാവ് എ.വിജയന്‍ അളകാപുരി, മാതൃഭൂമി ഡെപ്യുട്ടി മാനേജിംഗ് എഡിറ്റര്‍
പി.വി.നിധിഷ്, പുത്തൂര്‍മഠം ചന്ദ്രന്‍, സി.ഇ. ചാക്കുണ്ണി, സി. രമേശ്, മുന്‍ പി.എസ്.സി. അംഗം ടി.എം.വേലായുധന്‍, റിട്ട. ജോയിന്റ് സെയില്‍സ് ടാക്‌സ് കമ്മീഷണര്‍ ഇ മൊയ്തിന്‍ കോയ, ഡോ.മനോജ് കാളൂര്‍ സംസാരിച്ചു.
എന്‍.ബി. കൃഷ്ണകുറുപ്പ് സ്മാരക പുരസ്‌കാരം
‘പാരഗണ്‍ ഹോട്ടല്‍സ് ഉടമ സുമേഷ് ഗോവിന്ദന്