കോഴിക്കോട്; പി.വി.എസ്. സണ്‍റൈസ് ഹോസ്പിറ്റലില്‍ നവീകരിച്ച കാത്തലാബ് തുറന്നു. മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രന് ലാബ് ഉദ്ഘാടനം ചെയ്തു. സാധാരണക്കാരിലേക്ക് ആധുനികവും ചെലവ്കുറഞ്ഞതുമായ കാത്തലാബിന്റെ സേവനം എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഡോ.ജയ്കിഷ് രാജ് അറിയിച്ചു.
സണ്‍റൈസ് ഹോസ്പിറ്റല്‍സ് ചെയര്മാന് ഡോ.ഹഫീസ് റഹ്മാന്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് സുബാഷ്, സി.ഇ.ഒ സജു ജേക്കബ്, കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ.സഞ്ജയ്, ഡോ.ഭുവനേശ്വര്‍, തൊറാസിക് സര്‍ജറി വിഭാഗം ഡോ.നാസര്‍ യൂസഫ്, മറ്റ് സീനിയര്‍ ഡോക്ടര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു.