അസോസിയേഷന്‍ ഓഫ് ആര്‍ത്രോസ്‌കോപിക് സര്‍ജന്‍സ് ഓഫ് കേരള അക്കാദമിക് പ്രോഗ്രാം 13,14ന്

അസോസിയേഷന്‍ ഓഫ് ആര്‍ത്രോസ്‌കോപിക് സര്‍ജന്‍സ് ഓഫ് കേരള അക്കാദമിക് പ്രോഗ്രാം 13,14ന്

കോഴിക്കോട്: സംസ്ഥാനത്തെ ആര്‍ത്രോസ്‌കോപിക് സര്‍ജന്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ആര്‍ത്രോസ്‌കോപിക് സര്‍ജന്‍സ് ഓഫ് കേരളയുടെ ഈ വര്‍ഷത്തെ അക്കാദമിക് പരിപാടികളുടെ ഉദ്ഘാടനം 13,14 തിയതികളില്‍ താജ് ഗേറ്റ് വേ ഹോട്ടലില്‍ നടക്കുമെന്ന് പ്രസിഡണ്ട് ഡോ.ഷില്ലര്‍ ജോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സെഷനില്‍ രാജ്യത്തെ പ്രഗല്‍ഭരായ ശസ്ത്രക്രിയാ വിദഗ്ധര്‍ പങ്കെടുക്കും. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് വിവിധ അസ്ഥികളിലുണ്ടാവുന്ന ക്ഷതങ്ങള്‍ അവയ്ക്കുള്ള ആധുനിക ചികിത്സാ രീതികളും, ആശയങ്ങളും പങ്കുവെക്കും. 13ന് കാലത്ത് 10 മണിക്ക് എഡിജിപി എസ്.ശ്രീജിത്ത് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. അര്‍ജുന അവാര്‍ഡ് ജേതാവും മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റനുമായ ഐ.എം.വിജയന്‍, പ്രൊഫ.എന്‍.ജെ.മാണിയും സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.ഹരിശങ്കറും സംബന്ധിച്ചു.

 

 

 

അസോസിയേഷന്‍ ഓഫ് ആര്‍ത്രോസ്‌കോപിക്
സര്‍ജന്‍സ് ഓഫ് കേരള അക്കാദമിക് പ്രോഗ്രാം 13,14ന്

Share

Leave a Reply

Your email address will not be published. Required fields are marked *