ഉന്നതവിജയികളെ അനുമോദിച്ചു

ഉന്നതവിജയികളെ അനുമോദിച്ചു

കോഴിക്കോട്: ആട്ടങ്കരി കൊമ്മേരി നാടന്‍കലാ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കവിയും ഫോക്ലോറിസ്റ്റും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു. വിജയന്‍ കെ പി അധ്യക്ഷത വഹിച്ചു. ബിജിഷ ലാലുപ്രതാപ്, അനില്‍ കൊളത്തറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കൃഷ്ണന്‍കുട്ടി ടി വി സ്വാഗതവും ഷീബ അനില്‍ നന്ദിയും പറഞ്ഞു. വിവിധകലാപരിപാടികളും അരങ്ങേറി.
ആട്ടങ്കരി പുതിയ ഭാരവാഹികളായി വിജയന്‍ കെ പി (പ്രസിഡന്റ് )കൃഷ്ണന്‍കുട്ടി ടി വി (സെക്രട്ടറി ) ഗിരീഷ് എം (ട്രഷറര്‍ )എന്നിവരെ തിരഞ്ഞെടുത്തു.

 

ഉന്നതവിജയികളെ അനുമോദിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *